കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിന്നല്‍ എല്ലായിടത്തും തുടങ്ങില്ലെന്ന് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം, കാരണം ??

നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കൈഎസ്ആര്‍ടിസിയുടെ ഉന്നമനത്തിനായി ജീവനക്കാര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

  • By Nihara
Google Oneindia Malayalam News

ആലപ്പുഴ : കെഎസ്ആര്‍ടിസിയുടെ അതിവേഗ സര്‍വീസായ മിന്നല്‍ എല്ലാ ജില്ലകളിലേക്ക്ും വ്യാപിപ്പിക്കില്ലെന്ന് എംഡി രാജമാണിക്യം. കുറച്ച് സ്റ്റോപ്പുകളില്‍ കൂടുതല്‍ ദൂരമാണ് മിന്നലിന്റെ പ്രത്യേകത. എല്ലാ സ്ഥലത്തും മിന്നല്‍ സര്‍വീസ് തുടങ്ങിയാല്‍ അതിന്റെ പ്രസക്തി നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്‌കാനിയ സര്‍വീസ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആറുമാസത്തിനകം പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്ആര്‍ടിസി എംഡിയായി രാജമാണിക്യം ചുമതലയേറ്റതോടെ നിരവധി പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കിയത്. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കൈഎസ്ആര്‍ടിസിയുടെ ഉന്നമനത്തിനായി ജീവനക്കാര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വര്‍ഷങ്ങളായി കെഎസ്ആര്‍ടിസിയില്‍ നടക്കുന്ന തൊഴില്‍ പ്രീണനങ്ങളില്‍ നിന്നും ജീവനക്കാരെ മോചിപ്പിക്കാനുള്ള ശ്രമമാമഅ നടത്തുന്നത്. പ്രീണന നയങ്ങളുടെ ഭാഗമായാണ് സാമ്പത്തിക പരാധീനതയെന്നും അദ്ദേഹം വിശദമാക്കി.

Minnal

പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് നിലവിലെ സര്‍വീസുകള്‍ മെച്ചപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഹര്‍ത്താല്‍ ദിനങ്ങളില്‍ ബസ് ഓടാതിരിക്കുമ്പോള്‍ അതിന്റെ നഷ്ടം ലക്ഷ്യത്തെ ബാധിക്കുമെന്നും രാജമാണിക്യം പറഞ്ഞു. ആലപ്പുഴയില്‍ നടന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

English summary
KSRTC Rajamanikyam about Minnal service.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X