കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്‌ആര്‍ടിസിയില്‍ സര്‍വത്ര അഴിമതി; 100 കോടി രൂപയുടെ വെട്ടിപ്പ്‌ നടന്നതായി എംഡി

Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ വലിയ വെട്ടിപ്പ്‌ നടന്നതായി വെളിപ്പെടുത്തി കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകര്‍. 2012-2015 കാലയളവില്‍ 100 കോടി രൂപയുടെ കണക്ക്‌ കാണാനില്ലെന്ന്‌ എംഡി വ്യക്തമാക്കി. വെട്ടിപ്പ്‌ നടത്തിയ ചിലര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എംഡി പറഞ്ഞു.കെഎസ്‌ആര്‍ടിസി എക്‌സിക്യുട്ടീവ്‌ ഡയറക്ടര്‍ ഷറഫിനെതിരെയും അക്കൗണ്ട്‌ മാനേജര്‍ ശ്രൂകുമാറിനെതിരെയും നടപടിയെടുക്കും. കെഎസ്‌ആര്‍ടിസി പുനരുദ്ധാരണം സംബന്ധിച്ചും ഭാവി പ്രവര്‍ത്തന പദ്ധതികള്‍ സംബന്ധിച്ചും വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തിലാണ്‌ എംഡിയുടെ വെളിപ്പെടുത്തല്‍.

നിലവില്‍ കെസ്‌ആര്‍ടിസി വലിയ പ്രതിസന്ധിയിലൂടെയാണ്‌ മുന്നോട്ട്‌ പോകുന്നതെന്ന്‌ എംഡി പറഞ്ഞു. ടിക്കറ്റ്‌ മെഷീനില്‍ ചില ജീവനക്കാര്‍ തട്ടിപ്പ്‌ നടത്തുന്നുണ്ട്‌. ബസുകളുടെ സ്‌പെയര്‍ പാര്‍ട്‌സ്‌ വാങ്ങുന്നതിലും ഇന്ധനം വാങ്ങുന്നതിലും തട്ടിപ്പുണ്ട്‌. ഡീസല്‍ വെട്ടിപ്പ്‌ തുടരാനാണ്‌ ചിലര്‍ സിഎന്‍ജിയെ എതിര്‍ക്കുന്നത്‌. യാത്രക്കാര്‍ക്ക്‌ പഴയ ടിക്കറ്റ്‌ നല്‍കിയും വെട്ടിപ്പ്‌ നടത്തുന്നു. ചിലര്‍ ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു. ജീവനക്കാരെ മൊത്തത്തില്‍ ഇങ്ങനെ കാണുന്നില്ലെന്നും 10% ജീവനക്കാരെങ്കിലും ഇത്തരക്കാരാണെന്നും എംഡി വ്യക്തമാക്കി.

ksrtc

കോര്‍പ്പറേഷനില്‍ 7090 ജീവനക്കാര്‍ അധികമുണ്ട്‌. ആരെയും പിരിച്ച്‌ വിടില്ല. ഉപജാപങ്ങളുടെ കേന്ദ്രമായി ചീഫ്‌ ഓഫീസ്‌ മാറിയിരിക്കുകയാണ്‌. സ്ഥാപനത്തെ രക്ഷപെടുത്തണമെങ്കില്‍ അടിമുടി അഴിച്ചു പണി വേണം. സ്ഥാപനത്തിന്‌ ലാഭമില്ലെങ്കില്‍ പുതിയ മാര്‍ഗങ്ങള്‍ തേടണം. ഇതുവരെ പോയ പാത ശരിയല്ലെന്നും വേറെ പാത മാറ്റിപ്പിടിക്കണമെന്നുമാണ്‌ ഇപ്പോഴുള്ള സൂചന. കെഎസ്‌ആര്‍ടിസിയില്‍ ഒരു കേന്ദ്രീകൃത നിയന്ത്രണ സംവിധാനമോ ഡിടിഒമാര്‍ തമ്മില്‍ ഏകോപനമോ ഇല്ല. ജീവനക്കാര്‍ക്കിടയില്‍ അഭിപ്രായ ഐക്യമില്ല. പ്രൈവറ്റ്‌ ബസുകള്‍ക്ക്‌ പിന്നില്‍ പോയാല്‍ മതിയെന്നാണ്‌ ചിലരുടെ നിര്‍ദേശം.

ജനങ്ങള്‍ക്ക്‌ അനുയോജ്യമായ സമയത്ത്‌ സര്‍വീസ്‌ നടത്താന്‍ കഴിയണം അതിനാണ്‌ കെ സിഫ്‌റ്റ്‌ കമ്പനി രൂപീകരിക്കുന്നത്‌. കംപ്യൂട്ടറൈസേഷന്‍ നടപ്പിലാക്കും. സ്ഥാപനത്തെ നന്നാക്കാന്‍ പറ്റില്ലെങ്കില്‍ രാജിവെയ്‌ക്കുമെന്നും എംഡി പറഞ്ഞു. എംഡിയുടെ പ്രസ്ഥാവനക്കെതിരെ പ്രതിപക്ഷ യൂണിയനുകള്‍ രംഗത്തെത്തി. ഇടത്‌ സര്‍ക്കാരിന്റെ കാലത്ത്‌ കെഎസ്‌ആര്‍ടിസിയുടെ എംഡിയാകുന്ന ആറാമത്തെയാളാണ്‌ ബിജു പ്രഭാകര്‍

Recommended Video

cmsvideo
State fully prepared for COVID vaccination drive, says K K Shailaja

English summary
KSRTC MD Biju Prabhakar Reveal about probe in KSRTC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X