കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആർടിസിയെ രക്ഷിക്കാൻ പതിനെട്ടടവും പയറ്റി തച്ചങ്കരി; കണ്ടക്ടർ, സ്റേറഷൻ മാസ്റ്റർ ഇനി ഡ്രൈവർ

  • By Desk
Google Oneindia Malayalam News

കെഎസ്ആർടിസി തമ്പാനൂർ ഡിപ്പോയിൽ ഇന്നലെയെത്തിവർ സ്റ്റേഷൻ മാസ്റ്ററെ കണ്ട് അമ്പരന്നു. കെഎസ് ആർടിസിയെ രക്ഷിക്കാൻ പതിനെട്ടടവും പയറ്റാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന എം.ഡി സാക്ഷാൽ ടോമിൻ തച്ചങ്കരിയായിരുന്നു ഇന്നലെ തമ്പാനൂരിലെ സ്റ്റേഷൻ മാസ്റ്റർ. രാവിലെ എട്ടുമണിക്കാണ് സ്റ്റേഷൻ മാസ്റ്ററുടെ യൂണിഫോമിൽ എംഡി തച്ചങ്കരി ഡിപ്പോയിലെത്തിയത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന സി.സി അശോകനിൽ നിന്നും ചാർജ് എഴുതിവാങ്ങി രജിസ്റ്ററിൽ ഒപ്പിട്ടു.തെങ്കാശിക്കുള്ള ബസ് ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തിയാണു ജോലി തുടങ്ങിയത്. തമ്പാനൂർ ബസ്‌സ്റ്റാൻഡിൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ എം.ഡി. ടോമിൻ തച്ചങ്കരി നേരിട്ട് മനസ്സിലാക്കി.

പ്രവർത്തനം പതിവ്പോലെ

പ്രവർത്തനം പതിവ്പോലെ

പുതിയ സ്റ്റേഷൻ മാസ്റ്ററുടെ പരിചയക്കുറവൊന്നും ഡിപ്പോയുടെ പ്രവർത്തനങ്ങളെ ബാധിച്ചില്ല. ആദ്യമയക്കേണ്ട തെങ്കാശി ബസിന്റെ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തി, ജോലി തുടങ്ങാൻ അനുമതി നൽകി. മറ്റ് ഡിപ്പോകളിൽനിന്നെത്തിയ ബസുകളിലെ ജീവനക്കാരും സമയം രേഖപ്പെടുത്താൻ സ്റ്റേഷൻമാസ്റ്റർക്കു മുന്നിലെത്തി.ഇതിനിടെ തച്ചങ്കരിയെ നേരിച്ച് പരാതി ബോധിപ്പിക്കാൻ ചിലരെത്തി. ജോലി മുടക്കാതെ പരാതി മുഴുവനും കേട്ടു. വൈകിട്ടുവരെ ജോലി നോക്കാനായിരുന്നു തീരുമാനമെങ്കിലും മഴക്കെടുതിയുമായി ബന്ധപ്പെട്ട് ബസ് സർവീസുകൾ പുനഃക്രമീകരിക്കുന്നതിനായി അടിയന്തര ചർച്ച തീരുമാനിച്ചതോടെ തച്ചങ്കരി ഉച്ചയ്ക്കു മടങ്ങി.

പണിയെടുപ്പിക്കാൻ പണിയറിയണം

പണിയെടുപ്പിക്കാൻ പണിയറിയണം

ജീവനക്കാരെ നന്നായി പണിയെടുപ്പിക്കാൻ
പണിയെടുത്ത് പഠിക്കണമെന്നാണ് തച്ചങ്കരിയുടെ പക്ഷം. ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങളും, യാത്രക്കാരുടെ ആവശ്യങ്ങളുമെല്ലാം നേരിട്ട് മനസ്സിലാക്കാൻ ഇത്തരം ചില പൊടിക്കൈകൾ ആവശ്യമാണെന്നാണ് തച്ചങ്കരി പറയുന്നത്.
കണ്ടക്ടറുടെയും ഡ്രൈവറുടെയും ഹാജർ രേഖപ്പെടുത്തുക. അവരെ നിയോഗിക്കുക, ഷെഡ്യൂൾ മുടങ്ങാതെ അയക്കുക തുടങ്ങിയവയാണ് സ്റ്റേഷൻ മാസ്റ്ററുടെ ചുമതല

ആദ്യം കണ്ടക്ടറായി

ആദ്യം കണ്ടക്ടറായി

തൊഴിലാളി ദിനത്തില്‍ കണ്ടക്ടറുടെ വേഷമണിഞ്ഞായിരുന്നു എംഡി ടോമിന്‍ തച്ചങ്കരിയുടെ പരീക്ഷണം. കണ്ടക്ടര്‍ പരീക്ഷ പാസായി ലൈസന്‍സ് നേടിയ തച്ചങ്കരി യൂണിഫോമില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കി. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്കുള്ള ഫാസ്റ്റ് പാസഞ്ചറിലായിരുന്നു എം.ഡി കണ്ടക്ടറായി ജോലി നോക്കിയത്.

ഇനി വളയം പിടിക്കൽ

ഇനി വളയം പിടിക്കൽ

അധികം വൈകാതെ കെഎസ്ആർടിസി എംഡിയെ ഡ്രൈവിംഗ് സീറ്റിലും കാണാം. ഇതിനായി ഡ്രൈവിംഗ് പരിശീലനത്തിലാണ് അദ്ദേഹമിപ്പോൾ. മുൻപ് കണ്ടക്ടർ ലൈസൻസും അദ്ദേഹം എടുത്തിരുന്നു. കടക്കെണിയിലായ കെഎസ്ആർടിസിയെ രക്ഷിക്കാൻ ഇപ്പോൾ നടത്തുന്നത് അവസാന ശ്രമങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്.

English summary
ksrtc md tomin thachankari worked as station master in thampanoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X