കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ സിംഗിള്‍ ഡ്യൂട്ടി!! പ്രതിഷേധം!!യാത്രക്കാര്‍ പെരുവഴിയിലായി
രാവിലെ ജീവനക്കാര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് പല ഡിപ്പോകളില്‍ നിന്നുള്ള ദീര്‍ഘ ദൂര സര്‍വീസുകളും സര്‍വീസ് നടത്തിയില്ല. ദീര്‍ഘദൂര സര്‍വീസ് ബസുകളുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ ആളില്ലാതായതോടെയാണ് സര്‍വ
തിരുവനന്തപുരം:നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ കരകയറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ വെട്ടിക്കുറച്ചും ദീര്‍ഘ ദൂര സര്‍വീസുകള്‍ വ്യാപിപ്പിച്ചും നേരത്തെ തന്നെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനു പുറമെ സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പ്രകാരം ഡബിള്‍ ഡ്യൂട്ടി സംവിധാനം നിര്‍ത്തലാക്കാനും തീരുമാനിച്ചിരുന്നു.
മെയ് ഒന്നു മുതല്‍ (ഇന്ന്) സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുന്ന തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍. പ്രതിഷേധത്തെ തുടര്‍ന്ന് ദീര്‍ഘ ദൂര സര്‍വീസുകള്‍ മുടങ്ങി.

രാവിലെ ജീവനക്കാര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് പല ഡിപ്പോകളില്‍ നിന്നുള്ള ദീര്‍ഘ ദൂര സര്‍വീസുകളും സര്‍വീസ് നടത്തിയില്ല. ദീര്‍ഘദൂര സര്‍വീസ് ബസുകളുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ ആളില്ലാതായതോടെയാണ് സര്‍വീസുകള്‍ തടസപ്പെട്ടത്. ഏതെങ്കിലും ബസ് പാതിവഴിയില്‍ കേടായാല്‍ നന്നാക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്.
അതേസമയം ഈ പരിഷ്‌കരണവുമായി മുന്നോട്ട് പോകുമെന്നു തന്നെയാണ് കെഎസ്ആര്‍ടിസി ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. ബസുകള്‍ രാത്രികാലങ്ങളിലാണ് കൂടുതല്‍ സര്‍വീസിന് എത്തുന്നതെന്നും ഈ സമയത്താണ് ജീവനക്കാര്‍ കൂടുതലായി വേണ്ടതെന്നും അവര്‍ പറയുന്നു. ഇതിനാണ് പുതിയ സംവിധാനം കൊണ്ടു വന്നിരിക്കുന്നതെന്നും മാനേജ്‌മെന്റ് വ്യക്തമാക്കുന്നു.
എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് കെഎസ്ആര്‍ടിസി മാനേജര്‍ രാജമാണിക്യം പറഞ്ഞു. പുതിയ പരിഷ്‌കാര പ്രകാരം ഡ്യൂട്ടി സമയം എട്ട് മണിക്കൂറായി കുറയും. അതേസമയം പുതിയ പരിഷ്‌കാരം അശാസ്ത്രീയമാണെന്നാണ് ജീവനക്കാരുടെ ആരോപണം. അതേസമയം ചൊവ്വാഴ്ച ഗതാഗത മന്ത്രി തോമസ് ചാണ്ടി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തും.












Click it and Unblock the Notifications