Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാരുടെ സമരം തുടരുന്നു;കര്‍ശന നടപടിയെന്ന് രാജമാണിക്യം...

ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലുണ്ടാക്കിയ ധാരണകള്‍ അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞാണ് ഒരു വിഭാഗം മെക്കാനിക്കല്‍ ജീവനക്കാര്‍ സമരം തുടരാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം: സിംഗിള്‍ ഡ്യൂട്ടിയിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തിവരുന്ന സമരം തുടരുന്നു. യൂണിയന്‍ നേതാക്കള്‍ കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ജീവനക്കാര്‍ സമരം പിന്‍വലിച്ചതായി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലുണ്ടാക്കിയ ധാരണകള്‍ അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞാണ് ഒരു വിഭാഗം മെക്കാനിക്കല്‍ ജീവനക്കാര്‍ സമരം തുടരാന്‍ തീരുമാനിച്ചത്. അതേസമയം, സമരം തുടരുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് കെഎസ്ആര്‍ടിസി എംഡി എംജി രാജമാണിക്യം അറിയിച്ചത്.

ksrtc

സമരത്തെ നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. സമരം തുടരുന്ന ഒരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എംഡി എംജി രാജമാണിക്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡബിള്‍ ഡ്യൂട്ടിക്ക് പകരം മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയപ്പോള്‍, പുതിയ ഷിഫ്റ്റുകളിലെ സമയക്രമങ്ങളില്‍ അപാകതയുണ്ടെന്നാണ് ജീവനക്കാരുടെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+