Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം വിജയിപ്പിക്കാന്‍ ബസുകള്‍ക്ക് അള്ളുവെച്ച് ജീവനക്കാര്‍?യാത്രക്കാരെ ദുരിതത്തിലാക്കി സമരം തുടരുന്നു

ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ മുടങ്ങി.

തിരുവനന്തപുരം: സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തുന്ന അനിശ്ചിത കാല സമരം രണ്ടാം ദിവസവും തുടരുന്നു. ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ മുടങ്ങി.

കെഎസ്ആര്‍ടിസിയുടെ പല ദീര്‍ഘദൂര സര്‍വ്വീസുകളും മുടങ്ങിയിരിക്കുകയാണ്. ചിലയിടങ്ങളില്‍ എന്‍ജിനീയര്‍മാരും മറ്റും ബസുകള്‍ പരിശോധിച്ച് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സര്‍വ്വീസുകള്‍ പൂര്‍വ്വസ്ഥിതിയിലാകാന്‍ ഇതുകൊണ്ടാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം, സമരം വിജയിപ്പിക്കാനായി ചില ജീവനക്കാര്‍ ബസുകള്‍ മനപ്പൂര്‍വ്വം കേടാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അള്ളുവെച്ച് കേടാക്കുന്നതായി വിവരം...

അള്ളുവെച്ച് കേടാക്കുന്നതായി വിവരം...

സമരം വിജയിപ്പിക്കാനായി കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാരില്‍ ചിലര്‍ വാഹനങ്ങള്‍ മനപ്പൂര്‍വ്വം കേടാക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. അള്ളുവെച്ച് ബസുകളുടെ ടയറുകളും മറ്റും കേടാക്കുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്.

പിന്നില്‍ സമരക്കാര്‍...

പിന്നില്‍ സമരക്കാര്‍...

ബസുകള്‍ അള്ളുവെച്ച് കേടാക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസുകള്‍ കേടാക്കുന്നതിന് പിന്നില്‍ സമരക്കാരാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം.

സംശയിക്കുന്നത്...

സംശയിക്കുന്നത്...

ജീവനക്കാരുടെ സമരം കാരണം ബസ് സര്‍വ്വീസുകള്‍ താറുമാറായിരുന്നു. തുടര്‍ന്ന് വലിയ കുഴപ്പങ്ങളില്ലാത്ത ബസുകള്‍ നിരത്തിലിറക്കി സര്‍വ്വീസ് നടത്താന്‍ മാനേജ്‌മെന്റ് തീരുമാനമെടുത്തിരുന്നു. മാനേജ്‌മെന്റിന്റെ ഈ നീക്കം പൊളിക്കാനാണ് സമരക്കാര്‍ മനപ്പൂര്‍വ്വം ബസുകള്‍ കേടാക്കുന്നതെന്നാണ് സംശയിക്കുന്നത്.

അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണം...

അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണം...

എന്നാല്‍ സമരക്കാര്‍ ബസുകള്‍ കേടാക്കുന്നതായുള്ള ആരോപണം പച്ചക്കള്ളമാണെന്നാണ് യൂണിയന്‍ നേതാക്കള്‍ പ്രചരിച്ചത്. ആര്‍ക്കും ബസുകള്‍ കേടാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും, ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സമരക്കാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+