കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിന്നല്‍ ഡാ...മിന്നല്‍ ശരിക്കും ഞെട്ടിച്ചു!! വേഗത്തിലും വരുമാനത്തിലും കുതിക്കുന്നു...

കളക്ഷനില്‍ വലിയ വര്‍ധനവുണ്ടായെന്ന് കണക്കുകള്‍

  • By Manu
Google Oneindia Malayalam News

കണ്ണൂര്‍: ട്രെയിനുകളേക്കാള്‍ വേഗത്തില്‍ യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ കെഎസ്ആര്‍ടിസിയുടെ പുതിയ സര്‍വീസായ മിന്നല്‍ വരുമാനത്തിലും മികവ് കാട്ടി. രാത്രിയിലാണ് മിന്നല്‍ സര്‍വീസ് നടത്തുന്നത്. ജൂണ്‍ 28നാണ് കെഎസ്ആര്‍സിയുടെ മിന്നല്‍ സര്‍വീസ് ആരംഭിച്ചത്. അന്നു മുതലുള്ള കളക്ഷന്റെ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. എല്ലാ സര്‍വീസിനും കളക്ഷന്‍ കൂടിക്കൊണ്ടിരിക്കുന്നുവെന്നതാണ് ശ്രദ്ധേയം.

വ്യത്യസ്ത മൊഴികള്‍...ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും!! അറസ്റ്റിന് സാധ്യത ?വ്യത്യസ്ത മൊഴികള്‍...ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും!! അറസ്റ്റിന് സാധ്യത ?

നടിക്കെതിരായ ആക്രമണം...എല്ലാം മുഖ്യമന്ത്രിക്കറിയാം!! വേണ്ടപ്പെട്ട ഒരാള്‍ പിന്നിലെന്ന് !!നടിക്കെതിരായ ആക്രമണം...എല്ലാം മുഖ്യമന്ത്രിക്കറിയാം!! വേണ്ടപ്പെട്ട ഒരാള്‍ പിന്നിലെന്ന് !!

1

കണ്ണൂര്‍-തിരുവനന്തപുരം മിന്നല്‍ സര്‍വീസില്‍ നിന്നും ആദ്യദിനം 23,458 രൂപയാണ് വരുമാനമായി ലഭിച്ചത്. 51 പേരായിരുന്നു അന്നു യാത്ര ചെയ്തത്. എന്നാല്‍ കഴിഞ്ഞ ദിവസം ഈ വരുമാനം 29,483 രൂപയായി വര്‍ധിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം 51ല്‍ നിന്നും 90ല്‍ എത്തി.

2

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്ത് എത്താന്‍ മിന്നല്‍ സര്‍വീസിനു വേണ്ടത് 9.30 മണിക്കൂര്‍ മാത്രമാണ്. കണ്ണൂരില്‍ നിന്നും രാത്രി 7.30നു പുറപ്പെടുന്ന സര്‍വീസ് തൊട്ടടുത്ത ദിവസം പുലര്‍ച്ചെ 5.05നു തിരുവനന്തപുരത്തെത്തും. കഴക്കൂട്ടം, കൊല്ലം, ആലപ്പുഴ, എറണാകുളം, അങ്കമാലി, തൃശൂര്‍, കോഴിക്കോട് എന്നിവീടങ്ങളില്‍ മാത്രമാണ് ഈ സര്‍വീസിനു സ്റ്റോപ്പുകളുള്ളത്. ഡീലക്‌സ് ബസുകളുടെ നിരക്ക് തന്നെയാണ് മിന്നല്‍ സര്‍വീസിനും ഈടാക്കുന്നത്. സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളേക്കാള്‍ മണിക്കൂറുകള്‍ നേരത്തേ മിന്നല്‍ സര്‍വീസുകള്‍ എത്തും.

3

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് 501 രൂപയാണ് മിന്നല്‍ സര്‍വീസ് ഈടാക്കുന്നത്. നിലവില്‍ എട്ടു റൂട്ടുകളിലാണ് മിന്നല്‍ സര്‍വീസ് നടത്തുന്നത്. സര്‍വീസ് ലാഭകരമാണെന്ന് തെളിഞ്ഞാല്‍ മിന്നല്‍ എസി ബസ് ഇറക്കാനും കെഎസ്ആര്‍ടിസി ആലോചിക്കുന്നുണ്ട്. www.keralartc.com എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും.

English summary
Ksrtc minnal service collection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X