കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് തകരാറിലായി, നഷ്ടം സംഭവിച്ചത് 12 ലക്ഷം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം തകരാറിലായ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ്. 17ാം തിയ്യതി വൈകീട്ടാണ് ഓണ്‍ലൈന്‍ സംവിധാനം തകരാറിലായത്. ഓണക്കാല അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങുന്ന യാത്രക്കാരെ ഇത് ബുദ്ധിമുട്ടിലാക്കിയിരുന്നു.
ബെംഗളൂരു: കല്യാണ്‍ നഗറില്‍ നിന്നും കേരള ആര്‍ടിസി സര്‍വ്വീസ് ഉടന്‍ ആരംഭിക്കും
ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ബസ്സുകളില്‍ ബുക്കിങ് സീറ്റുകളുടെയും യാത്രക്കാരുടെയും കൃത്യമായ എണ്ണം അറിയാതെയാണ് ബസ്സുകള്‍ സര്‍വ്വീസ് നടത്തിയത്. ഇതില്‍ 12 ലക്ഷം രൂപയാണ് കെഎസ്ആര്‍ടിയ്ക്ക് നഷ്ടം സംഭവിച്ചത് എന്നാണ് കണക്ക്.

ഓണ്‍ലൈറ്റ് സൈറ്റ് പ്രവര്‍ത്തനങ്ങള്‍ കരാറെടുത്തവര്‍ സംഭവത്തെ ഉപകരാറുകാരുടെ പേരില്‍ പഴി ചാരാനാണ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഗതാഗത മന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. ഗതാഗതവകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
കരാറെടുത്ത കെല്‍ട്രോണ്‍ മറ്റു സൊസൈറ്റികള്‍ക്ക് കരാര്‍ കൊടുത്തിരുന്നു എന്നും അവരില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട് എന്നുമാണ് അറിയിച്ചത്. അവര്‍ മറ്റു കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കിയിട്ടുണ്ടോ എന്ന കാര്യം അറിയില്ലെന്നും റിപ്പോര്‍ട്ട് നല്‍കി പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
ഓണകാലത്ത് ഓണ്‍ലൈന്‍ സൈറ്റുകള്‍ മനപ്പൂര്‍വ്വം തകരാറിലാക്കിയതാണ് എന്ന ആക്ഷേപവും ഉയര്‍ന്നു വന്നിരുന്നു. പ്രൈവറ്റ് സര്‍വ്വീസുകള്‍ക്ക് വേണ്ടിയാണ് ഇത് ചെയ്തത് എന്നാണ് പറഞ്ഞിരുന്നത്. സര്‍വ്വീസ് നടത്തിയതില്‍ നഷ്ടം വന്ന തുക കെല്‍ട്രോണിനോട് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications