പ്രണയിക്കുന്നവരാണോ? എന്നാൽ, കെഎസ്ആർടിസിയുടെ സെൽഫി കോൺടെസ്റ്റിൽ പങ്കെടുക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
പ്രണയിക്കുന്നവരാണോ? എന്നാൽ, കെഎസ്ആർടിസിയുടെ സെൽഫി കോൺടെസ്റ്റിൽ പങ്കെടുക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: പ്രണയ ദിനത്തിൽ പ്രണയിക്കുന്നവർക്കായി കെ എസ് ആർ ടി സി. ലോക വാലന്‍ന്‍റെൻസ് ദിനത്തിൽ യാത്രക്കാർക്ക് വേണ്ടി സെൽഫി കോൺടെസ്റ്റ് സംഘടിപ്പിച്ചാണ് കെ എസ് ആർ ടി സി ജനശ്രദ്ധ നേടുന്നത്. തിരുവനന്തപുരം ജില്ലയിൽ പുതിയതായി സർവീസ് തുടങ്ങിയ സിറ്റി സർക്കുലറിലെ യാത്രക്കാർക്കാണ് ഈ സെൽഫി മത്സരം.
സിറ്റി സർക്കുലർ ബസ്സിൽ യാത്ര നടത്തി ബസ്സിനുള്ളിൽ വച്ചുളള സെൽഫിയാണ് മത്സരത്തിനായി അയക്കേണ്ടത്. കെ എസ് ആർ ടി സിയോട് പ്രണയം വെളിവാക്കുന്ന തരത്തിലായിരിക്കണം സെൽഫി. അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ ബസുകൾ ഏഴ് റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. വിവിധ റൂട്ടുകളിലായി മൂന്ന് പേർ വീതം ആകെ 21 പേർ കെ എസ് ആർ ടി സിയുടെ വാലൻറ്റൈൻസ് ദിന സമ്മാനത്തിന് അർഹരാകും . പരിശുദ്ധവും ദിവ്യവുമായ പ്രണയം ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന ദമ്പതിമാർക്കും മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുമെന്ന് കെ എസ് ആർ ടി സി അറിയിച്ചിട്ടുണ്ട്.
കെ എസ് ആർ ടി സിയുടെ വാലൻറ്റൈൻസ് ദിന സമ്മാനത്തിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ; - സിറ്റി ബസ്സിൽ യാത്രക്കാർ പകർത്തിയ മനോഹരമായ ചിത്രം , ചിത്രത്തിനൊപ്പം യാത്രക്കാരന്റെ പേര്, യാത്രക്കാരന്റെ ഫോൺ നമ്പർ, മേൽവിലാസം,
ഇതിനുപുറമേ സഞ്ചരിച്ച സിറ്റി സർക്കുലർ സർക്കിളിന്റെ പേര് എന്നിവ കൃത്യമായി തയ്യാറാക്കി കെ എസ് ആർ ടി സിയുടെ ഔദ്യോഗിക വാട്സാപ്പ് നമ്പറിൽ അയയ്ക്കുക. ഫെബ്രുവരി 15 - ന് അഞ്ചു മണിക്ക് മുൻപായി യാത്രക്കാർ പകർത്തിയ ചിത്രങ്ങൾ വാട്സാപ്പ് നമ്പറിൽ അയക്കണം. വാട്സപ്പ് നമ്പർ :- 8129562972 .












Click it and Unblock the Notifications