കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്‌നം ഉടൻ പരിഹരിക്കും.. മുഴുവൻ തുകയും കൊടുത്ത് തീർക്കുമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്‌നം ഉടന്‍ തന്നെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്‌നത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പെന്‍ഷന്‍ തുക പൂര്‍ണായും കൊടുത്ത് തീര്‍ക്കും.

മോഹന്‍ലാലിനേയും മമ്മൂട്ടിയേയും എംടിയേയും വെട്ടിനിരത്തി മോദി സര്‍ക്കാര്‍.. കേരളത്തിന് അപമാനം!മോഹന്‍ലാലിനേയും മമ്മൂട്ടിയേയും എംടിയേയും വെട്ടിനിരത്തി മോദി സര്‍ക്കാര്‍.. കേരളത്തിന് അപമാനം!

വരവിനേക്കാള്‍ കൂടുതല്‍ ചെലവാണ് കെഎസ്ആര്‍ടിസിയിലെന്നും അതാണ് പ്രതിസന്ധിക്ക് കാരണമെന്നും പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പ്രതിസന്ധിക്കിടയിലും പെന്‍ഷനും ശമ്പളവും കൊടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. പ്രതിസന്ധി പരിഹാരത്തിനുള്ള ക്രിയാത്മക നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട് എന്നും പിണറായി വ്യക്തമാക്കി.

cm

ഫ്ലാറ്റിൽ ആളനക്കമില്ല.. അകത്ത് നിന്നും ദുർഗന്ധം.. പൂട്ട് പൊളിച്ചപ്പോൾ കണ്ട കാഴ്ച!! നഗരം നടുങ്ങിഫ്ലാറ്റിൽ ആളനക്കമില്ല.. അകത്ത് നിന്നും ദുർഗന്ധം.. പൂട്ട് പൊളിച്ചപ്പോൾ കണ്ട കാഴ്ച!! നഗരം നടുങ്ങി

അതിനിടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയേ മതിയാവു എന്ന് ഹൈക്കോടതി വ്യക്തമാക്കി. വിരമിച്ച തൊഴിലാളികളുടെ അവകാശമാണ് പെന്‍ഷന്‍. സാമ്പത്തിക പ്രതിസന്ധിയെന്നത് പെന്‍ഷന്‍ നിരസിക്കാനുള്ള കാരണമാകരുത് എന്നും പെന്‍ഷന്‍ നിഷേധിക്കാനോ താമസിപ്പിക്കാനോ കെഎസ്ആര്‍ടിസിക്ക് അവകാശമില്ലെന്നും വ്യക്തമാക്കി. പെന്‍ഷന്‍ ലഭിക്കാന്‍ താമസിക്കുന്നതിനെതിരെ കെഎസ്ആര്‍സിടിസി ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

English summary
KSRTC pension problem will be solved soon said Pinarayi Vijayan at Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X