കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആർടിസി പെൻഷൻ മുടങ്ങി: മന്ത്രി അടിയന്തര യോഗം വിളിച്ചു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പെൻഷൻ വിതരണത്തിലെ തടസം നീക്കാൻ ഗതാഗത മന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു, ജീവനക്കാരുടെ കണക്ക് സഹകരണ വകുപ്പിന് കൈമാറുന്നതിലെ തടസം ഉടനെ നീക്കുമെന്ന് മന്ത്രി അറിയിച്ചു. ഏപ്രിൽ മാസത്തെ പെൻഷൻ ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന പരാതിയെ തുടർന്നാണ് അടിയന്തര യോഗം വിളിച്ചത്.

അർഹരായവരുടെ പട്ടിക സംബന്ധിച്ച അവ്യക്തതകളാണ് പെൻഷൻ വിതരണത്തിന്റെ താളം തെറ്റിച്ചത്. സഹകരണ വകുപ്പും പെൻഷൻ വിതരണം മുടങ്ങാതിരിക്കാൻ വലിയ ജാഗ്രതയാണ് സർക്കാർ സ്വീകരിച്ചത്. ജൂലൈ വരെ മുടക്കം കൂടാതെ വിതരണം ചെയ്യാനുള്ള പണം സഹകരണ വകുപ്പിനെ ഏൽപിച്ചിരുന്നു. എന്നാൽ, ഏപ്രിൽ ആദ്യവാരം കിട്ടേണ്ട പെൻഷൻ ഇനിയും കിട്ടിയിട്ടില്ല. ഇതിനായുള്ള പണം ബാങ്കുകളിൽ എത്തിയിട്ടുമില്ല. 272 പേർക്ക് മാർച്ച് മാസത്തെ പെൻഷനും കിട്ടാനുണ്ട്.

ksrtc

പുതിയ നടപടിക്രമമനുസരിച്ച് ഓരോ മാസവും അർഹരായവരുടെ പുതിയ പട്ടിക കെ.എസ്.ആർ.ടി.സി സഹകരണവകുപ്പ് രജിസ്റ്റാർക്ക് കൈമാറണം. ഈ പട്ടിക അനുസരിച്ചാണ് സഹകരണവകുപ്പ് പെൻഷൻ തുക ബാങ്കുകളിൽ എത്തിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ നടപടികളിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും അർഹരായവരുടെ പട്ടിക നേരത്തെ കൈമാറിയിട്ടുണ്ടെന്നുമായിരുന്നു എം.ഡി ടോമിൻതച്ചങ്കരിയുടെ പ്രതികരണം.
English summary
ksrtc pension obstructed; transportation minister calls for emergency meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X