Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ്സിൽ ലഘുഭക്ഷണം; പുതിയ സംരംഭം ആരംഭിക്കാൻ കെഎസ്ആ‍ർടിസി; വിശദവിവരങ്ങൾ

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ്സുകളിൽ ലഘുഭക്ഷണം വിതരണം ആരംഭിക്കുന്നു. ഇതിനായി കെ എസ് ആർ ടി സി പ്രൊപ്പോസലുകൾ ക്ഷണിച്ചു. ബസ് യാത്രകളിൽ ലഘുഭക്ഷണം നൽകിക്കൊണ്ട് യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ സംരംഭം ആരംഭിക്കുന്നതെന്ന് കെ എസ് ആർ ടി സി ചെയർമാൻ ആന്റ് മാനേജിം​ഗ് ഡയറക്ടർ അറിയിച്ചു.

കെ എസ് ആ‍ർ ടി സി ബസ്സുകളിൽ ലഘു ഭക്ഷണം വിതരണം ചെയ്യുന്നതിനായി ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകൾ /വെൻഡിങ് മെഷീനുകൾ സ്ഥാപിച്ച് വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ള വരിൽ നിന്നും പദ്ധതി വിവരണവും നിർദേശങ്ങളും ക്ഷണിക്കുന്നവെന്നും അറിയിച്ചു. പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് കൊണ്ട് കെ എസ് ആർ ടി സി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

ksrtc

കെ എസ് ആർ ടി സി പങ്കുവെച്ച കുറിപ്പ്:

*കെ എസ് ആർ ടി സി ബസ്സുകളിൽ ലഘുഭക്ഷണ വിതരണത്തിനുള്ള സംവിധാനം.*
താല്പര്യമുള്ളവരുടെ ശ്രദ്ധയ്ക്ക്:

കെ എസ് ആർ ടി സി ബസ്സ് യാത്രകളിൽ ലഘുഭക്ഷണം നൽകിക്കൊണ്ട് യാത്രക്കാർക്ക് മെച്ചപെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള പുതിയൊരുസംരംഭംകൂടി ആരംഭിക്കുകയാണ്. ഇതിൻ്റെ ഭാഗമായി കെ എസ് ആ‍ ടി സി ബസ്സുകളിൽ ലഘു ഭക്ഷണം വിതരണം ചെയ്യുന്നതിനായി ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകൾ /വെൻഡിങ് മെഷീനുകൾ സ്ഥാപിച്ച് വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ള വരിൽ നിന്നും പദ്ധതി വിവരണവും നിർദേശങ്ങളും ക്ഷണിക്കുന്നു.

പദ്ധതിയുടെ വിശദാംശങ്ങൾ:

• ബസ്സ് യാത്രകൾക്ക് അനുയോജ്യമായ ലഘുഭക്ഷണങ്ങളാകണം ലഭ്യമാക്കേണ്ടത്.
• ലഘുഭക്ഷണങ്ങൾ പാക്കുചെയ്തതും ബസ്സ് പരിതസ്ഥിതിയിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായിരിക്കണം.
• നിർദ്ദേശിച്ച ലഘുഭക്ഷണങ്ങൾ നിർദ്ദിഷ്ട ഗുണനിലവാരവും ശുചിത്വവും പാലിക്കുന്നതായിരിക്കണം.
• ബസ്സുകൾക്കുള്ളിൽ ഷെൽഫ്/ വെൻഡിങ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള സ്ഥല സൗകര്യം കെഎസ്ആർടിസി നൽകുന്നതായിരിക്കും.
• പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും
ലഘുഭക്ഷണം.
പ്രൊപ്പോസലുകൾ സമർപ്പിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ:
• പ്രൊപ്പോസലുകൾ മുദ്രവച്ച കവറിൽ തിരുവനന്തപുരത്തെ കെഎസ്ആർടിസി ആസ്ഥാനമായ ട്രാൻസ്പോർട്ട് ഭവനിലെ ഗ്രൗണ്ട് ഫ്ലോറിലെ തപാൽ സെക്ഷനിൽ നേരിട്ടെത്തിക്കേണ്ടതാണ്.
• ഓരോ പ്രൊപ്പോസലും "ലഘുഭക്ഷണ വിതരണത്തിനുള്ള നിർദ്ദേശം - KSRTC ബസ്സുകളിൽ" എന്ന് വ്യക്തമായി അടയാളപ്പെടുത്തി 24.05.2024 വൈകിട്ട് 5 മണിക്ക് മുൻപ് സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കുമായി
[email protected] എന്ന ഇ- മെയിലിലോ 9188619384 (എസ്റ്റേറ്റ് ഓഫീസർ ) എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.
സ്നേഹപൂർവ്വം
ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, കെഎസ്ആർടിസി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+