ആസ്ഥാന മന്ദിരം ഉള്‍പ്പടെ എല്ലാം പണയത്തില്‍; കെഎസ്ആര്‍ടിസിയുടെ ബാധ്യത കേട്ടാല്‍ ഞെട്ടും
വിവിധ ധനകാര്യ സ്ഥാപനങ്ങലില്‍ നിന്നായി എടുത്ത 2112.38 കോടി രൂപ വായ്പയ്ക്ക് ഈടായിട്ടാണ് വസ്തുവകകള്‍ നല്‍കിയിട്ടുള്ളത്.
തിരുവനന്തപുരം: സര്‍ക്കാരിന്റെ മൊത്തം ബാധ്യത 3371.42 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസിയുടെ ആസ്ഥാന മന്ദിരം ഉള്‍പ്പടെ 15 വര്‍ക്ക്‌ഷോപ്പുകളും യാര്‍ഡുകളും പണയത്തിലാണ്. വിവിധ ധനകാര്യ സ്ഥാപനങ്ങലില്‍ നിന്നായി എടുത്ത 2112.38 കോടി രൂപ വായ്പയ്ക്ക് ഈടായിട്ടാണ് വസ്തുവകകള്‍ നല്‍കിയിട്ടുള്ളത്.
കെടിഡിഎഫ്‌സിയുടെ 1200 കോടി രൂപയുടെ വായ്പ തീര്‍ക്കാന്‍വേണ്ടി പൊതുമേഖലാ ബാങ്കുകളിലാണ് കൂടുതല്‍ വസ്തുവകകള്‍ ഈട് നല്‍കിയിട്ടുള്ളത്. പണയത്തിലുള്ള വസ്തുവകകളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയവയാണ്. തിരുവനന്തപുരത്ത് നഗരത്തിനുള്ളില്‍ മാത്രം 7.83 ഹെക്ടര്‍ ഭൂമി കെഎസ്ആര്‍ടിസിക്കുണ്ട്. ഇവയെല്ലാം പണയത്തിലാണ്.

ഈട് നല്‍കി
ചീഫ് ഓഫീസ്, സിറ്റി ഗ്യാരേജ്, സിറ്റി ഡിപ്പോ, സ്റ്റാഫ് ട്രെയിനിങ് കോളേജ്, പാപ്പനംകോട് സെന്‍ട്രല്‍വര്‍ക്‌സ്, മാവേലിക്കര റീജണല്‍ വര്‍ക് ഷോപ്പ്, തമ്പാനൂര്‍, ഈഞ്ചയ്ക്കല്‍ ഡിപ്പോകള്‍ തുടങ്ങി തന്ത്ര പ്രധാനമായ സ്ഥാപനങ്ങളെല്ലാം പൊതുമേഖലാ ബാങ്കുകള്‍ക്ക് ഈട് നല്‍കിയിരിക്കുകയാണ്.

191 കോടിയുടെ ബാധ്യത
എറണാകുളം ജില്ലാ സഹകരണ ബാങ്കിന് 191 കോടി രൂപയുടെ ബാധ്യതയാണുള്ളത്. എറണാകുളം ബസ് സ്‌റ്റേഷന്‍, കാരയ്ക്കാമുറി, ബോട്ട് യാര്‍ഡ്, തേവര ബസ് സ്‌റ്റേഷന്‍ എന്നിവയാണ് ഈട് നല്‍കിയിരിക്കുന്നത്.

293 കോടി
പാലക്കാട് ജില്ലാ സഹകരണ ബാങ്കില്‍ നിന്നും 293 കോടി രൂപയാണ് വായ്പ വാങ്ങിയത്. കോഴിക്കോട്, എടപ്പാള്‍, ആലുവ വര്‍ക്ക് ഷോപ്പുകളും പൊന്നാനി സ്‌റ്റേഷനുമാണ് ഈട് നല്‍കിയിരിക്കുന്നത്.

പവര്‍ ഫിനാന്‍സ്
എസ്ബിടി മിഡ് കോര്‍പ്പറേറ്റ് ബ്രാഞ്ചില്‍ നിന്നും 120 കോടി രൂപയും പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനുള്ള 50 കോടി രൂപ വായ്പയുമാണ് എടുത്തിട്ടുള്ളത്.

പണയം
ഹഡ്‌കോ നല്‍കിയ വായ്പകള്‍ക്ക് ചേര്‍ത്തല, ആര്യനാട്, കണ്ണൂര്‍, മാനന്തവാടി, കാട്ടാക്കട, ചേര്‍ത്തല ഡിപ്പോകളാണ് പണയപ്പെടുത്തിയത്.

260 കോടി രൂപ
2016 ല്‍ ഇതുവരെ 260 കോടി രൂപ കെടിഡിഎഫ്‌സിയില്‍ നിന്നും സര്‍ക്കാര്‍ ഈടില്‍ വായ്പ വാങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications