അന്തർ സംസ്ഥാന സർവീസിന് കെഎസ്ആര്‍ടിസി സർവീവിസിന് തയ്യാറെന്ന് കേരളം: അനുമതി തേടി കർണാടക സർക്കാരിന് കത്ത്
തിരുവനന്തപുരം: കേരള - കർണ്ണാടക അന്തർസംസ്ഥാന സർവ്വീസുകൾ പുനരാരംഭിക്കാന്‍ സന്നദ്ധതയറിയിച്ച് കെഎസ്ആർടിസി. ഇക്കാര്യം കർണ്ണാടക സർക്കാരിനെ അറിയിച്ചതായും ഗതാഗതമന്ത്രി ആന്റണി രാജു. കൊവിഡ് അവലോകന യോഗത്തിന് പിന്നാലെ ഇരു സംസ്ഥാനങ്ങളിലും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിലാണ് ബസ് സർവ്വീസ് ആരംഭിക്കാനുള്ള തീരുമാനം.
അന്തർ സംസ്ഥാന സർവീസുകൾ ജൂലൈ 12 മുതല്‍ ആരംഭിക്കാനാണ് ശ്രമം. കർണ്ണാടക സർക്കാരിൽ നിന്നുള്ള പ്രതികരണം ലഭിച്ച ശേഷമായിരിക്കും ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കാൻ സാധിക്കൂ എന്നതാണ് പ്രധാന പ്രശ്നം. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് കെഎസ്ആർടിസി സർവീസ് ആവശ്യമായ റൂട്ടുകളിൽ പരിമിതമായ സർവ്വീസുകളാണ് കോഴിക്കോട് - കാസർഗോഡ് വഴി കെഎസ്ആർടിസി നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

കരുത്ത് കൂട്ടി ടീം മോദി, രാഷ്ട്രപതിഭവനിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ- ചിത്രങ്ങൾ
കേരളം ബസ് സർവീസ് ആരംഭിക്കുന്ന ക്രമത്തിൽ ഇതേ റൂട്ടിൽ തന്നെയായിരിക്കും കർണ്ണാടക ആർടിസിയും സർവീസ് നടത്തുക. അതേ സമയം അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ സർവീസ് നടത്തുന്നതിന് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചിട്ടില്ല. ഇക്കാരണം കൊണ്ട് തന്നെ പാലക്കാട് - സേലം വഴിയുള്ള അന്തർ സംസ്ഥാന സർവ്വീസുകൾ ഇപ്പോൾ ആരംഭിക്കുകയില്ല. അതേ സമയം കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാകും ബസ് സർവ്വീസ് നടത്തുകയെന്നും മന്ത്രി പറഞ്ഞു.
ബിക്കിനിയില്‍ സൂപ്പര്‍ ഹോട്ടായി സോനാല്‍ ചൗഹാന്‍; ബീച്ചിലെ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications