Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ്സില്‍ മാത്രമല്ല, ആഡംബര ക്രൂയിസിലും ഉല്ലാസ യാത്രയുമായി കെസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം യാത്ര

തിരുവനന്തപുരം: കെ എസ്‌ ആർ ടി സി ബജറ്റ് ടൂറിസം സെല്ലിൻ്റെ ആഭിമുഖ്യത്തിൽ തിരു:സിറ്റി യൂണിറ്റുകളിൽ നിന്നും ആഡംബര ക്രൂയിസ് നെഫെർറ്റിറ്റിയിൽ "ഉല്ലാസയാത്ര". കടലിലെ ഉല്ലാസയാത്രക്ക് ആഡംബര സൗകര്യങ്ങളോടു കൂടിയ നമ്മെ വിസ്മയിപ്പിക്കുന്ന ജലയാനമാണ് 'നെഫര്‍റ്റിറ്റി' . കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍റെ നേതൃത്വത്തിലാണ് 'നെഫര്‍റ്റിറ്റി' പ്രവർത്തിക്കുന്നത്. 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ തുടങ്ങിയവ നെഫര്‍റ്റിറ്റിയിലുണ്ട്.

കെ എസ് ആർ ടി സി വഴി ബുക്ക് ചെയ്ത് പോയാൽ! ഞങ്ങൾക്ക് എന്താ കൂടുതലായി ലഭിക്കുന്നത് ? എന്ന് ചിലർക്കെങ്കിലും തോന്നിയിരിക്കാം. എങ്കിൽ നേട്ടം ഉണ്ട് ..... എന്താണെന്നല്ലേ. കെ എസ് ആർ ടി സി വഴി ബുക്ക് ചെയ്താൽ 5 മണിക്കൂർ ( സാധാരണ 4 മണിക്കൂർ) കടലിൽ വിവിധ വിനോദങ്ങളോടെ ചിലവഴിക്കുവാൻ സാധിക്കും.

nefeer-

കൂടാതെ :- 1-രസകരമായ ഗെയിമുകൾ, 2-തത്സമയ സംഗീതം, 3 തൃത്തം, 4 സ്പെഷ്യൽ അൺലിമിറ്റഡ് ബുഫെ ഡിന്നർ, (2 നോൺവെജ് & 2 വെജ് ), 5 മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ, 6 വിഷ്വലൈസിങ് എഫക്റ്റ്, 7 കുട്ടികളുടെ കളിസ്ഥലം, 8 തീയറ്റർ എന്നിവ ഈ പാക്കേജിൽ ലഭ്യമാകും.

കെ എസ് ആർ ടി സിയും, കെ എസ് ഐ എൻ സി യും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്ര ജനുവരി 31 2023 തിരുവനന്തപുരം സിറ്റി യൂണിറ്റിൽ നിന്നും ആരംഭിക്കുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് അവസരം ലഭിക്കുക. ബോൾഗാട്ടിയിൽ നിന്നുമാണ് ആഡംബര ക്രൂയിസ് കപ്പൽ യാത്ര തിരിക്കുന്നത്.ഫോർട്ട് കൊച്ചിയിൽ നിന്നും 3 കിലോമീറ്റർ സഞ്ചരിച്ചാൽ എറണാകുളം കെഎസ്ആർടിസി യൂണിറ്റിൽ എത്തിച്ചേരാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക :- Phone: 99959 86658
കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.

https://my.artibot.ai/budget-tour

കെ എസ് ആർ ടി സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെ എസ് ആർ ടി സി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+