കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസിയുടെ ഓണം സ്‌പെഷ്യല്‍ സര്‍വ്വീസിന് യാത്രക്കാരില്ല; റദ്ദാക്കിയേക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് -19 നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ തന്നെ അന്തര്‍സംസ്ഥാന ബസ് സര്‍വിസുകള്‍ ഇതുവരേയും പുനഃസ്ഥാപിച്ചിട്ടില്ല. എന്നാല്‍ ഓണം കണക്കിലെടുത്ത് കെഎസ്ആര്‍ടിസി പ്രത്യേകം സര്‍വീകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ യാത്രക്കാല്‍ നിന്നും തണുപ്പന്‍ പ്രതികരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച് ഇതുവരേയും കുറച്ച് പേര്‍ മാത്രമാണ് ബുക്കിംഗ് നടത്തിയത്. അതിനാല്‍ തന്നെ ആവശ്യത്തിന് യാത്രക്കാരില്ലെങ്കില്‍ സര്‍വീസുകള്‍ റദ്ദ് ചെയ്യാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.

ഈ മാസം 25 മുതലാണ് കെഎസ്ആര്‍ടിസി ഒണം സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച ബുക്കിംഗ് ആരംഭിച്ചു. കേരള, കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയത്.

ksrtc

നിലവില്‍ ബംഗ്‌ളൂരുവിലേക്കും തിരിച്ചുമുള്ള സര്‍വ്വീസുകള്‍ക്കാണ് ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്. യാത്രക്കാര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അവര്‍ക്ക് മാത്രമെ യാത്രാനുമതിയുള്ളൂ. ആരോഗ്യ സേതു ആപ്പും നിര്‍ബന്ധമാണ്.

യാത്രക്കാരില്ലാതെ സര്‍വ്വീസുകള്‍ റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ മാര്‍ച്ച് 24 നായിരുന്നു അന്തര്‍സംസ്ഥാന കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്നത്.

അതേസമയം കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് 4000 രൂപ വരെ സ്വകാര്യബസുകള്‍ ഈടാക്കിയിരുന്നു. എന്നാല്‍ 1081 രൂപക്കാണ് കെഎസ്ആര്‍ടിസി ഇത്തവണ പ്രത്യേകം സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലും കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലുമെല്ലാം കൊവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഇന്ന് സംസ്ഥാനത്ത് ഇതിവരെയുള്ളതില്‍ ഏറ്റവും കൂടിയ നിരക്കിലാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ന് 1758 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

'യുവാക്കളോട് പ്രതിബദ്ധതയില്ലാത്ത സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്, സർക്കാർ ജോലി ഔദാര്യമല്ല''യുവാക്കളോട് പ്രതിബദ്ധതയില്ലാത്ത സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്, സർക്കാർ ജോലി ഔദാര്യമല്ല'

ഇസ്രയേലില്‍ നിന്ന് യുഎഇയിലേക്ക് വിമാനം; സൗദിക്ക് മുകളിലൂടെ... റിയാദും ഐക്യപ്പെടണമെന്ന് യുഎസ്ഇസ്രയേലില്‍ നിന്ന് യുഎഇയിലേക്ക് വിമാനം; സൗദിക്ക് മുകളിലൂടെ... റിയാദും ഐക്യപ്പെടണമെന്ന് യുഎസ്

ഖത്തര്‍ എയര്‍വേയ്‌സ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നു, തിരിച്ചും; നിബന്ധനകള്‍ ഇങ്ങനെ...ഖത്തര്‍ എയര്‍വേയ്‌സ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നു, തിരിച്ചും; നിബന്ധനകള്‍ ഇങ്ങനെ...

English summary
KSRTC's Onam special service May be canceled due to the less booking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X