Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആർടിസിയുടെ പമ്പുകൾ വരുന്നു: ആദ്യ ഘട്ടത്തിൽ 8 എണ്ണം, 100 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തി തുടങ്ങും

തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ സ്വന്തം പെട്രോള്‍ പമ്പുകൾ വരുന്നതായി ഗതാഗതഗ മന്ത്രി ആന്‍റണി രാജു. പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള കലർപ്പില്ലാത്ത പെട്രോളിയം ഉല്പനങ്ങൾ നൽകുന്നതിനും അതുവഴി വരുമാനം വർധിപ്പിക്കുന്നതിനുമായി കെഎസ്ആർടിസി സംസ്ഥാനത്തുടനീളം പെട്രോൾ - ഡീസൽ പമ്പുകൾ തുടങ്ങുന്നുവെന്നാണ് മന്ത്രി അറിയിച്ചത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 67 പമ്പുകളാണ് തുടങ്ങാൻ ഉദ്ദേശിക്കുന്നത്. കെ എസ് ആർ ടി സി യുടെ നിലവിലുള്ള ഡീസൽ പമ്പുകൾക്ക് ഒപ്പം പെട്രോൾ യൂണിറ്റു കൂടി ചേർത്താണ് പമ്പുകൾ തുടങ്ങുന്നത്. ഡീലർ കമ്മീഷനും സ്ഥല വാടകയും ഉൾപ്പടെ ഉയർന്ന വരുമാനമാണ് ഇങ്ങനെ പ്രതീക്ഷിക്കുന്നത്. ഇത് കെ എസ് ആർ ടി സി യെ നിലവിലുള്ള പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സഹായിക്കും. ഈ പദ്ധതിയിലെ ആദ്യത്തെ എട്ട് പമ്പുകൾ നൂറു ദിവസത്തിനകം തുടങ്ങും, ഇതിനുള്ള അനുമതി ലഭിച്ചു.

തീരസേനാ കപ്പല്‍ സജാഗ് ഗുജറാത്തിലെ പോര്‍ബന്ദറില്‍ നീറ്റിലിറക്കിയപ്പോള്‍- ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Kerala restarts KSRTC service
     ksrtc-

    ചേർത്തല, മാവേലിക്കര, മൂന്നാർ, ഗുരുവായൂർ, തൃശൂർ, ആറ്റിങ്ങൽ, നെടുമങ്ങാട്, ചാത്തന്നൂർ എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളിൽ പമ്പുകൾ തുടങ്ങുന്നത്. മൂവാറ്റുപുഴ, അങ്കമാലി, കണ്ണൂർ, കോഴിക്കോട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും നിലവിലുള്ള ഡീസൽ പമ്പുകളോടൊപ്പം പെട്രോൾ പമ്പുകളും തുടങ്ങും. കെ എസ് ആർ ടി സി ക്ക് ഇതിനായി സാമ്പത്തിക ബാധ്യത ഇല്ല, മുഴുവൻ ചെലവും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആണ് മുടക്കുന്നതെന്നും മന്ത്രി അറിയിച്ചു.

    ഹോട്ട് ലുക്കിൽ ബിഗ് ബോസ് താരം; രമ്യയുടെ ഫൊട്ടോഷൂട്ട് വൈറലാകുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+