Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ പഴയ കെഎസ്ആര്‍ടിസി അല്ല ഇത്; വരുമാനം ഒരു കോടി കവിഞ്ഞ 'ഉല്ലാസയാത്ര' സര്‍വീസുകള്‍

കോഴിക്കോട്: നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം പറയുന്ന ഒരു കെഎസ്ആര്‍ടിസിയെ നമുക്ക് എല്ലാവര്‍ക്കും പരിചിതമായിരിക്കും. എന്നാല്‍ ഇപ്പോള്‍ കഥ അങ്ങനയെല്ല, ലാഭത്തിന്റെ കണക്കുകള്‍ മാത്രം പറയുന്ന ചില ഹിറ്റ് സര്‍വീസുകളെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

കുറഞ്ഞ ചെലവില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടത്തുന്ന ടൂറിസം സര്‍വീസുകള്‍ വന്‍ വരുമാനനേട്ടത്തിലേക്കാണ് കെഎസ്ആര്‍ടിസിയെ എത്തിച്ചിരിക്കുന്നത്. 2021 നവംബറില്‍ ആരംഭിച്ച കെഎസ്ആര്‍ടസിയുടെ പുതിയ സര്‍വീസുകളുടെ കണക്ക് എല്ലാവരെയും ഞെട്ടിക്കുന്നതാണ്.

1

ടിക്കറ്റേതര വരുമാനം ലക്ഷ്യമിട്ട് 2021 നവംബര്‍ ഒന്നുമുതലാണ് കെഎസ്ആര്‍ടിസി ടൂറിസം സര്‍വീസുകള്‍ ആരംഭിച്ചത്. അന്ന് മുതല്‍ 61 ദിവസം വരെ 64 ടൂറിസം സര്‍വീസുകളാണ് കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ വരുമാനം ഒരു കോട് നാല് ലക്ഷം രൂപ വരും. വിവിധ ഡിപ്പോകളില്‍നിന്നായി 48 വാരാന്ത്യ ട്രിപ്പുകളും രണ്ട് തീര്‍ഥാടനയാത്രകളും 14 സ്‌പെഷ്യല്‍ പാക്കേജുകളുമാണ് ഇതുവരെ ഓപ്പറേറ്റ് ചെയ്തത്. 18,869 സഞ്ചാരികളാണ് ഈ സേവനം പ്രയോജനപ്പെടുത്തിയത്.

2

മലബാര്‍ മേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെ കോര്‍ത്തിണക്കിയുള്ള കൂടുതല്‍ പദ്ധതിക്കാണ് 2022 പ്രാധാന്യം നല്‍കുന്നതെന്ന് കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ വി. പ്രശാന്ത് പറഞ്ഞു. തെക്കന്‍ ജില്ലകളില്‍നിന്നും വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കും. യാത്ര കൂടാതെ താമസം ഭക്ഷണം ഉള്‍പ്പടെയുള്ള രണ്ട് ദിവസത്തെ പാക്കേജുകളാണിവ.

3

വയനാട്, കോഴിക്കോട് ജില്ലകളെ കോര്‍ത്തിണക്കിയിള്ള ടൂറിസം പാക്കേജുകളും ലക്ഷ്യമിടുന്നുണ്ട്. കൂടാതെ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍നിന്ന് ഗവി, പരുന്തുംപാറ, വാഗമണ്‍, തെന്മല എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും ഫെബ്രുവരി ആദ്യവാരത്തോടെ തുടങ്ങാനും ശ്രമംനടക്കുന്നുണ്ട്. സ്‌കൂള്‍ കേന്ദ്രീകരിച്ചുള്ള ടൂര്‍ പാക്കേജുകള്‍ ആരംഭിക്കാനുള്ള പദ്ധതിയും കെഎസ്ആര്‍ടിസിക്കുണ്ട്.

4

അതേസമയം, ഈ ടൂറിസം സര്‍വീസുകളില്‍ കെഎസ്ആര്‍ടിസിക്ക് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്തത് മലക്കാപ്പാറ സര്‍വീസുകളാണ്. ഏകദേശം 16 ബസുകളാണ് വിവിധ ഡിപ്പോകളില്‍ നിന്ന് പുറപ്പെടുന്നത്. എല്ലാം ബസും നിറഞ്ഞ സീറ്റുകളുമായാണ് യാത്ര ആരംഭിക്കുന്നത്. കൂടാതെ, സ്ത്രീകള്‍ക്ക് മാത്രമായി എട്ട് പ്രത്യേക സര്‍വീസുകളും ഓപ്പറേറ്റ് ചെയ്തു. നിലവില്‍ ചാലക്കുടി, ഹരിപ്പാട്, തിരുവല്ല, ആലപ്പുഴ, കുളത്തുപ്പുഴ, പാല, കോട്ടയം, മലപ്പുറം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, മാള, മാവേലിക്കര, നിലമ്പൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് സര്‍വീസുകള്‍ പുറപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+