കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50 കോടി നൽകി സർക്കാർ; കെഎസ്ആർടിസി ശമ്പളവിതരണം തിങ്കളാഴ്ച മുതൽ

Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് തിങ്കളാഴ്ച മുതൽ ശമ്പളം വിതരണം ചെയ്യും. ശമ്പളം നൽകാൻ സർക്കാർ 50 കോടി രൂപ അനുവദിച്ചു. ഒക്ടോബർ അഞ്ചിന് മുൻപ് ശമ്പളം നൽകാൻ ആണ് തുക അനുവദിച്ചിരിക്കുന്നത്. അതേസമയം, കെഎസ്ആര്‍ടിസിയില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് നാളെ മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചിട്ടുണ്ട്. പണിമുടക്കിയാല്‍ കര്‍ശന നടപടി ഉണ്ടാവും എന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിൽ ആണ് പണിമുടക്ക് പിന്‍വലിച്ചിരിക്കുന്നത് എന്നാണു റിപ്പോർട്ട്.

സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം തൊഴിലാളികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നത്. അതേസമയം, പണിമുടക്ക് മൂലം സര്‍വീസ് മുടങ്ങിയാല്‍ നഷ്ടം സമരം ചെയ്യുന്ന തൊഴിലാളികളില്‍ നിന്ന് ഈടാക്കാനായിരുന്നു മാനേജ്‌മെന്റ് തീരുമാനിച്ചത്. കൂടാതെ സമരത്തെ നേരിടാന്‍ ഇതില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കുമെന്നും മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തെ ശമ്പളം നല്‍കില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചിരുന്നു.

1

ജീവനക്കാര്‍ക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പരിശോധിച്ച് ആറ് മാസത്തിനകം അതിന് വേണ്ട മാറ്റം വരുത്താം എന്നാണ് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നതെന്ന് മാനേജ്‌മെന്റ് പറയുന്നു. അന്ന് യോഗത്തില്‍ എല്ലാം സമ്മതിച്ച ശേഷം പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടീസ് നല്‍കിയത് ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും യാത്രക്കാരോടുമുള്ള വെല്ലുവിളി ആയിട്ടാണ് മാനേജ്‌മെന്റ് കാണുന്നത്. അതിനാല്‍ സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കും എന്നും മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

Video: ആംബുലന്‍സിന് കടന്നുപോകാന്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നിര്‍ത്തിയിട്ടു; വൈറലായി വീഡിയോVideo: ആംബുലന്‍സിന് കടന്നുപോകാന്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നിര്‍ത്തിയിട്ടു; വൈറലായി വീഡിയോ

2


അടുത്തമാസം അഞ്ചിന് മുന്‍പായി സര്‍ക്കാര്‍ സഹായത്തോടെ തന്നെ ശമ്പളം നല്‍കാനാണ് നിലവില്‍ മാനേജ്‌മെന്റിന്റെ തീരുമാനം. എന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്റ്റംബര്‍ മാസത്തെ ശമ്പളം നല്‍കില്ലെന്നും മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പണിമുടക്ക് ഉണ്ടായാൽ തന്നെ പണിമുടക്ക് നേരിടാന്‍ ശക്തമായ നടപടികളാണ് മാനേജ്‌മെന്റ് തയ്യാറാക്കിയത്. സമരം മൂലം തൊഴിലാളികളുടെ അഭാവം നേരിട്ടാല്‍ പകരം സംവിധാനം ഒരുക്കുന്നതിനായി താത്ക്കാലികമായി 'ബദലി' ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും നിയോഗിക്കുന്നതിന് ലിസ്റ്റ് തയ്യാറാക്കുകയാണെന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ അറിയിച്ചിരുന്നു.

തോന്നിയതുപോലൊന്നും അടിവസ്ത്രം ധരിക്കാന്‍ പറ്റില്ല!! ക്യാബിന്‍ ക്രൂവിന് വിചിത്ര നിര്‍ദ്ദേശംതോന്നിയതുപോലൊന്നും അടിവസ്ത്രം ധരിക്കാന്‍ പറ്റില്ല!! ക്യാബിന്‍ ക്രൂവിന് വിചിത്ര നിര്‍ദ്ദേശം

3

നിലവില്‍ കാലാവധി കഴിഞ്ഞ പി എസ് സി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഡ്രൈവര്‍മാര്‍ക്ക് മുന്‍ഗണന നല്‍കി ലിസ്റ്റ് തയ്യാറാക്കുകയാണെന്നും താത്പര്യമുള്ള PSC Expired ഡ്രൈവര്‍ റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ പ്രായോഗിക പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം ഉള്ളവര്‍ എത്രയും വേഗം തൊട്ടടുത്തുള്ള KSRTC യൂണിറ്റുമായി ബന്ധപ്പെടണമെന്ന് എംഡി ആവശ്യപ്പെട്ടിരുന്നു.

4

715 രൂപ ഡ്യൂട്ടിക്ക് എന്ന നിലയില്‍ ദൈനംദിന വേതന വ്യവസ്ഥയിലാകും നിയമിക്കുക എന്നും സമര കാലയളവില്‍ പൊതുജനങ്ങള്‍ക്ക് യത്രാസൗകര്യം ഏര്‍പ്പെടുത്തുക എന്ന താത്പര്യാര്‍ത്ഥവും ബദലി എന്ന നിലയില്‍ മാത്രമായിരിക്കും ഇത്തരത്തില്‍ നിയോഗിക്കുന്നത് എന്നും കെഎസ്ആര്‍ടിസി പറഞ്ഞിരുന്നു.. ഫേസ്ബുക്കിലൂടെ ആയിരുന്നു ഇക്കാര്യം പറഞ്ഞത്.

മുട്ട പൊട്ടിച്ചൊഴിച്ചാല്‍ ലോക റെക്കോര്‍ഡ് കിട്ടുമോ!! കിട്ടി..പിന്നാലെ വിമര്‍ശനവുംമുട്ട പൊട്ടിച്ചൊഴിച്ചാല്‍ ലോക റെക്കോര്‍ഡ് കിട്ടുമോ!! കിട്ടി..പിന്നാലെ വിമര്‍ശനവും

English summary
kSRTC salary issue: 50 crore given by the government to pay KSRTC Employees salary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X