കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൽഎൻജി ബസുകൾ നിരത്തിലിറക്കി കേരളം, ഇന്ത്യയിൽ ആദ്യമായി; ഒരു വർഷത്തിനുള്ളിൽ 400 ബസുകൾകൂടി

മൂന്നുമാസം പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തും

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി എൽഎൻജി ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി. കേന്ദ്രസ്ഥാപനമായ പെട്രോനെറ്റിന്റെ സഹകരണത്തോടെയാണ് കേരളത്തിൽ പരീക്ഷണ അടിസ്ഥാനത്തിൽ എൽഎൻജി ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്. വിജയകരമായാൽ അടുത്ത വർഷത്തിനുള്ളിൽ 400 ബസുകൾകൂടി കെഎസ്ആർടിസി നിരത്തിലിറക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

KSRTC

മൂന്നുമാസം പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തും. ഇത് വിജയകരമായാല്‍ ഘട്ടംഘട്ടമായി കെ.എസ്.ആര്‍.ടി.സി. ബസുകള്‍ എല്‍എന്‍ജിയിലേക്കും സിഎന്‍ജിയിലേക്കും മാറുമെന്നും മന്ത്രി പറഞ്ഞു. അന്തരീക്ഷ മലിനീകരണം ഒഴിവാക്കി ചെലവ് കുറച്ച് സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിയുടെ ആദ്യ എൽഎൻജി എസി ബസ് സർവീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം-എറണാകുളം, എറണാകുളം-കോഴിക്കോട് റൂട്ടുകളിലാണ് കെഎസ്ആർടിസി ഇപ്പോൾ പരീക്ഷണ സര്‍വീസ് നടത്തുന്നത്. 400 ബസുകൾ എൽഎൻജിയിലേക്കും 3000 ബസുകൾ സിഎൻജിയിലേക്കും മാറ്റാനാണ് ഉദ്ദേശ്യം. ഒരു മാസത്തിനുശേഷം മൂന്നാർ പോലെയുള്ള മലയോര റൂട്ടുകളിളിലെ സർവീസും പരിശോധിക്കും.

Recommended Video

cmsvideo
8 പമ്പുകൾ 100 ദിവസത്തിനകം തുടങ്ങും | Oneindia Malayalam

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ എന്ത് നിലപാടെടുക്കും? ഗുപ്കാര്‍ സഖ്യ നേതാക്കള്‍ ശ്രീനഗറില്‍ യോഗം ചേരുന്നു; ചിത്രങ്ങള്‍

അതേസമയം ഇന്ധന വിലവര്‍ധനമൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബസ് ചാര്‍ജ് വര്‍ധന പരിഗണിക്കുന്നില്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സഹകരണബാങ്ക് വഴിയുള്ള പെന്‍ഷന്‍ വിതരണത്തിന് കരാര്‍ പുതുക്കും. കെ.എസ്.ആര്‍.ടി.സി.യില്‍ സാമ്പത്തിക അച്ചടക്കം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ചെറു പുഞ്ചിരിയിൽ; സൂപ്പർസ്റ്റാർ നയൻതാരയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

English summary
KSRTC started LNG bus service on an experiment for first time in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X