കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസിയില്‍ ഇടക്കാല ആശ്വാസ വിതരണം ആരംഭിച്ചു; മന്ത്രി എകെ ശശീന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ശമ്പള പരിഷ്‌കരണത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ മുഖ്യമന്ത്രി ഒക്ടോബര്‍ 26ന് പ്രഖ്യാപിച്ച ഇടക്കാലാശ്വാസം അനുവദിച്ച് ഉത്തരവ് ഇറക്കിയതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭ്യമാകും.

1

പ്രതിമാസം 1500 രൂപ നിരക്കിലാണ് ലഭിക്കുക. നവംബര്‍ ഒന്നു മുതലാണ് അനുവദിക്കുക. ഡിസംബര്‍ മാസം മുതലുള്ള ശമ്പള വിതരത്തില്‍ ചെയ്യും. കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്ന വരെ ഇത് നല്‍കും. തുടര്‍ന്ന് റഫറണ്ടത്തിന് ശേഷം ശമ്പള പരിഷ്‌കരണ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഇത്രയും പേര്‍ക്കായി അധികമായി നല്‍കുന്നതിന് 4.22 കോടി രൂപയുടെ സര്‍ക്കാരാണ് ഇപ്പോള്‍ നല്‍കുന്നത്. അത് കെഎസ്ആര്‍ടിസി ലാഭത്തില്‍ ആകുന്നത് വരെ ശമ്പളത്തോടൊപ്പം സര്‍ക്കാര്‍ തന്നെ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം കൊവിഡ് കാലത്ത് സര്‍വീസുകള്‍ കുറഞ്ഞതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം കുറയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നേരത്തെ വിവാദമായിരുന്നു. കെഎസ്ആര്‍ടിസിയുടെ എല്ലാ ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കണമെന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ എംഡിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു. പിന്നീട് ഇത് സര്‍ക്കാര്‍ തിരുത്തിയിരുന്നു. പാക്കേജ് പ്രഖ്യാപിക്കുന്നതിന് മുമ്പിറങ്ങിയ ഉദ്യോഗസ്ഥ തല ഉത്തരവാണിതെന്നും നയപരമായ തീരുമാനമല്ലെന്നും ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

Recommended Video

cmsvideo
Centre issues guidelines for India's mass Covid vaccination drive

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാലത്തില്‍ സര്‍വീസുകള്‍ അടക്കം വെട്ടിക്കുറച്ചതോടെ ശമ്പളത്തിനും പെന്‍ഷനും പൂര്‍ണമായും സര്‍ക്കാര്‍ സഹായത്തെയാണ് കെഎസ്ആര്‍ടിസി ആശ്രയിക്കുന്നത്. ബജറ്റ് വിഹിതമായ ആയിരം ഇതിനകം അനുവദിച്ച് കഴിഞ്ഞു. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭ്യമാക്കി പ്രതിസന്ധി പരിഹരിക്കാനുള്ള സാധ്യത മാനേജ്‌മെന്റ് പരിശോധിക്കണമെന്നാണ് കത്തില്‍ പറയുന്നത്. കൊവിഡ് കാലത്ത് സര്‍വീസുകള്‍ കുറവായതിനാല്‍ ജീവനക്കാരുടെ ശമ്പളം കുറയ്ക്കുന്നത്അടക്കമുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

English summary
ksrtc started short term aid to staff's says minister ak saseendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X