കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക്; ബസ് കാത്തുനിന്ന യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്തെ കെഎസ്ആര്‍ടിസി മിന്നല്‍ പണിമുണക്കിനിടെ കുഴഞ്ഞു വീണ യാത്രക്കാരന്‍ മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. കിഴക്കേക്കോട്ട ബസ്സ്റ്റാന്‍ഡില്‍ വെച്ച് ദേബാസ്വസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കുഴഞ്ഞുവീണ സുരേന്ദ്രനെ രക്ഷിക്കാന്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നതിന്‍റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. സമരത്തെ തുടര്‍ന്ന് മണിക്കൂറുകളായി സുരേന്ദ്രന്‍ സ്റ്റാന്‍ഡില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നു. സംഭവത്തില്‍ കെഎസ്ആര്‍ടിസിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

ksrtc

അതേസമയം, ഡിസിപിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മിന്നല്‍ പണിമുടക്ക് പിന്‍വലിക്കാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ തീരുമാനിച്ചു. ജനജീവിതം ദുസ്സഹമായ നാല് മണിക്കൂറിന് ശേഷമാണ് സമരം പിന്‍വലിച്ചത്. അറസ്റ്റിലായ കെഎസ്ആര്‍ടിസി ജീവനക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്ന് പോലീസ് വ്യക്തമാക്കിയതോടെയാണ് ജീവനക്കാര്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയത്.

Recommended Video

cmsvideo
കെഎസ്ആർടിസി മിന്നൽ പണിമുടക്കിനിടെ കുഴഞ്ഞുവീണയാൾ മരിച്ചു

നിര്‍ത്തിവെച്ച സര്‍വ്വീസുകള്‍ ഉടന്‍ പുനഃരാരംഭിക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. ഏടിഒ ഉള്‍പ്പടേയുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതിന് എതിരെയായിരുന്നു കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്.

English summary
KSRTC strik; passenger dies in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X