Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി സമരം പിന്‍വലിച്ചു, തീരുമാനം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബുധനാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബുധനാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി എകെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഒരാഴ്ചയ്ക്കുള്ളില്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചതിനെ തുടര്‍ന്ന് സംഘടനകള്‍ സമരം പിന്‍വലിക്കുകയായിരുന്നു.

തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതിന് വായ്പയ്ക്കായി ബാങ്കുകളുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. മുഴുവന്‍ തുകയും ഒരുമിച്ച് കിട്ടിയില്ലെങ്കില്‍ ഗഡുക്കളായി ന ല്‍കുമെന്നും മന്ത്രി.

ksrtc

ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍, എഐടിയുസി നേതൃത്വം നല്‍കുന്ന സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍, ബിഎംഎസിന്റെ നേതൃത്വത്തിലുള്ള കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് എന്നിവയും കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവേഴ്സ് യൂണിയനുമാണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.

നേരത്തെ മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയില്‍ ഡിഎ കുടിശിക ഡിസംബറിലെ ശമ്പളത്തിനൊപ്പം നല്‍കാന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ സര്‍ക്കാര്‍ ഉറപ്പിനു വിരുദ്ധമായി ക്ഷാമബത്ത കുടിശിക വിതരണം നിര്‍ത്തിവച്ചതിലും ശമ്പളവും പെന്‍ഷനും അനിശ്ചിതമായി വൈകുന്നതിലും പ്രതിഷേധിച്ചാണ് സമരം നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി മാനേജ്‌മെന്റാണ് ഡിഎ കുടിശിക നല്‍കേണ്ടെന്നു തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+