ചൊവ്വാഴ്ച അര്‍ധ രാത്രി മുതല്‍ നടത്താനിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: നാല് കെഎസ്ആര്‍ടിസി സംഘടനാ പ്രതിനിധികള്‍ അഹ്വാനം ചെയ്ത പണിമുടക്ക് പിന്‍വലിച്ചു.മന്ത്രിയുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിന്‍വലിച്ചത്.
സമരം ശബരിമല സര്‍വ്വീസുകളെ ബാിക്കില്ലെന്ന് സംഘടനകള്‍ അറിയിച്ചിരുന്നു . ക്ഷാമബത്ത നല്‍കാനുള്ള തീരുമാനം പിന്‍വലിച്ച മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ യാണ് സംഘടനകള്‍ സമരം ആഹ്വാനം ചെയ്തത്. എന്നാല്‍ ശമ്പളമോ ക്ഷാമ ബത്തയോ മറ്റ് ആനുകൂല്യങ്ങളോ വെട്ടികുറക്കില്ലെന്നും ക്ഷാമബത്ത ഉടന്‍ നല്‍കാനുള്ള നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സമരത്തില്‍ പങ്കെടുക്കും
ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍, എഐടിയുസി നേതൃത്വം നല്‍കുന്ന സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍, ബിഎംഎസിന്റെ നേതൃത്വത്തിലുള്ള കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് എന്നിവയും കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവേര്‍സ് യൂണിയനുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

സമരം
സര്‍ക്കാര്‍ ഉറപ്പിനു വിരുദ്ധമായി ക്ഷാമബത്ത കുടിശിക വിതരണം നിര്‍ത്തിവച്ചതിലും ശമ്പളവും പെന്‍ഷനും അനിശ്ചിതമായി വൈകുന്നതിലും പ്രതിഷേധിച്ചാണ് സമരം.

മന്ത്രി എകെ ശശീന്ദ്രന്‍
ഡിഎ കുടിശിക ഡിസംബറിലെ ശമ്പളത്തിനൊപ്പം നല്‍കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു.

സത്യഗ്രഹം
ഡിഎ കുടിശിക നല്‍കേണ്ടെന്നു കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തീരുമാനിച്ചതാണു തൊഴിലാളികളെ പ്രകോപിപ്പിച്ചത്. ക്ഷാമബത്ത മരവിപ്പിക്കാനുള്ള മാനേജ്‌മെന്റ് തീരുമാനത്തിനെതിരെ സീഐടിയുവിന്റെ നേതൃത്വത്തിലുള്ള സംഘടന നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം ചൊവ്വാഴ്ച മുതല്‍ ശക്തമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications