സിംഗിള്‍ ഡ്യൂട്ടി തുടരും, പക്ഷെ പുതിയ ഷിഫ്റ്റ് വരും.....കെഎസ്ആര്‍ടിസി സമരം പിന്‍വലിച്ചു
തിങ്കളാഴ്ചയാണ് സമരം ആരംഭിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി നടത്തിയ പണിമുടക്ക് പിന്‍വലിച്ചു. കെഎസ്ആര്‍ടിസിയിലെ മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തിയ സമരമാണ് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ പിന്‍വലിച്ചത്. തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി ചില ഉറപ്പുകള്‍ നല്‍കിയതോടെയാണ് സമരത്തില്‍ നിന്നു തൊഴിലാളികള്‍ പിന്‍മാറിയത്.

സിംഗിള്‍ ഡ്യൂട്ടി സംവിധാനം പിന്‍വലിക്കില്ല. പകരം മൂന്നു ഷിഫ്റ്റിലായി എട്ടു മണിക്കൂര്‍ ഡ്യൂട്ടിയുണ്ടാവും. രാത്രി ഏഴു മണി മുതല്‍ രാവിലെ ഏഴു മണി വരെ ഒരു ഷിഫ്റ്റ് കൂടി അനുവദിക്കാനും ധാരണയിലെത്തി. ഈ ഷിഫ്റ്റില്‍ ഒരേ ജീവനക്കാരെ തുടര്‍ച്ചയായി അനുവദിക്കില്ല. അറ്റകുറ്റണികള്‍ രാത്രിയിലേക്കു മാറ്റും. മാസത്തില്‍ ഒരാഴ്ച മാത്രമേ നൈറ്റ് ഡ്യൂട്ടിയുമുണ്ടാവുകയുള്ളൂ.

സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച മുതല്‍ ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചത്. ഇതേ തുടര്‍ന്ന് പല സര്‍വീസുകളും മുടങ്ങിയിരുന്നു.












Click it and Unblock the Notifications