കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം, ആലോചിച്ച് നടപടിയെന്ന് എംഡി

Google Oneindia Malayalam News

Recommended Video

cmsvideo
KSRTC ചര്‍ച്ച പൊളിഞ്ഞു, അര്‍ധരാത്രി മുതല്‍ സമരം | Oneindia Malayalam

തിരുവനന്തപുരം: കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയന്‍ പ്രതിനിധികളും എംഡി ടോമിന്‍ തച്ചങ്കരിയും നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ എംഡി പരിഗണിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

Ksrtc

അതേസമയം, സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ടോമിന്‍ തച്ചങ്കരി തൊഴിലാളികളോട് അഭ്യര്‍ഥിച്ചു. ഉന്നയിച്ച പല ആവശ്യങ്ങളും നേരത്തെ പരിഗണിച്ചതാണ്. ഇനിയും സമരവുമായി മുന്നോട്ട് പോയാല്‍ ശക്തമായ നടപടിയുണ്ടാകും. സര്‍ക്കാരുമായി ആലോചിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും തച്ചങ്കരി പറഞ്ഞു.

അതേസമയം, സമരത്തിനെതിരെ ഹൈക്കോടതിയും രംഗത്തുവന്നു. കെഎസ്ആര്‍ടിസി സമരം നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മൂന്ന് ദിവസം മുമ്പ് നോട്ടീസ് നല്‍കിയെന്ന വാദം സമരം നടത്താന്‍ പര്യാപ്തമല്ല. ചര്‍ച്ചയിലൂടെ പരിഹാരം കാണുകയല്ലേ വേണ്ടത് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; പടുകൂറ്റന്‍ സമ്മേളനത്തിന് കോണ്‍ഗ്രസ്, ഇങ്ങനെ ഒരു ഒത്തുചേരല്‍ ആദ്യംരാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; പടുകൂറ്റന്‍ സമ്മേളനത്തിന് കോണ്‍ഗ്രസ്, ഇങ്ങനെ ഒരു ഒത്തുചേരല്‍ ആദ്യം

കെഎസ്ആര്‍ടിസിയിലെ വിവിധ യൂണിയനുകള്‍ സംയുക്തമായിട്ടാണ് പണിമുടക്ക് നടത്തുന്നത്. ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശബളപരിഷ്‌കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബുധനാഴ്ച അര്‍ധരാത്രി മുതല്‍ സമരം ആരംഭിക്കുന്നത്.

മാനേജ്‌മെന്റ് തലത്തിലുള്ള ചര്‍ച്ച നടക്കട്ടെ എന്നാണ് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയത്. ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ മാത്രം സര്‍ക്കാര്‍ ഇടപെടുകയുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു.

English summary
KSRTC talk failed; Infinite strike start from today night
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X