മുഖമിനുക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി സ്വിഫ്റ്റ്; ഒരു മാസം സൗജന്യ ക്ലീനിംഗ്
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം കെ എസ് ആര്‍ ടി സിയുമായി ബന്ധപ്പെട്ട് ഉയരുന്ന ഏറ്റവും വലിയ പരാതികളില്‍ ഒന്നാണ് വാഹനത്തിന്റെ വൃത്തി. ഒരു കെ എസ് ആര്‍ ടി സി പോലും വൃത്തിയായി കഴുകാറില്ലെന്ന് യാത്രക്കാര്‍ എപ്പോഴും ഉന്നയിക്കുന്ന ഒരു പ്രശ്‌നങ്ങളില്‍ ഒന്നാണ്. എന്നാല്‍ ആ പരാതി പരിഹരിക്കാന്‍ ഒരുങ്ങുകയാണ് കെ എസ് ആര്‍ ടി സി സ്വിഫ്റ്റ്.
സ്വിഫ്റ്റ് ബസിനെ കുളിപ്പിച്ച് കുട്ടപ്പനാക്കാന്‍ ഒരു സ്വകാര്യ കമ്പനിക്ക് കാരാര്‍ നല്‍കുകയാണ് ഇപ്പോള്‍ ചെയ്തത്. ഒരു മാസത്തേക്ക് കഴുകല്‍ പൂര്‍ണമായും സൗജന്യമായിരിക്കും. അതിന് ശേഷം കെ എസ് ആര്‍ ടി സി കരാര്‍ നല്‍കും. തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വന്നുപോകുന്ന സ്വിഫ്റ്റ് ബസുകള്‍ ഇതുപോലെ വൃത്തിയാക്കും. ഒരു മാസത്തെ സൗജന്യ വൃത്തിയാക്കല്‍ കഴിഞ്ഞതിന് ശേഷമാണ് കരാര്‍ ഒപ്പിടുക.

എന്നാല്‍ സ്വിഫ്റ്റ് ബസ് മാത്രമേ ഇങ്ങനെ വൃത്തിയാക്കാന്‍ അനുമതിയുള്ളൂ. കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് ജീവനക്കാരും യാത്രക്കാരും പ്രതീക്ഷിക്കുന്നത്.
അതേസമയം, കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് കൊണ്ടുവന്നത് നിലനിര്‍ത്താനും സംരക്ഷിക്കാനുമാണെന്ന് മന്ത്രി ആന്റണി രാജു നിയമസഭയില്‍ അറിയിച്ചിരുന്നു. 10 വര്‍ഷം കഴിഞ്ഞാല്‍ സ്വിഫ്റ്റിന്റെ ആസ്തി കെ എസ് ആര്‍ ടി സി ക്ക് ആണെന്നും സ്വിഫ്റ്റിന് ലാഭകരമായ റൂട്ടുകള്‍ മാത്രമല്ല നല്‍കിയത് എന്നും മന്ത്രി പറഞ്ഞു . നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കവെ ആണ് മന്ത്രിയുടെ ഈ മറുപടി












Click it and Unblock the Notifications