കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് മൈസൂരുവിനടുത്ത് മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്
ബംഗളൂരു: കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് മൈസൂരുവിന് അടുത്ത് അപകടത്തില്‍പ്പെട്ടു. കോട്ടയത്ത് നിന്ന് വന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. നഞ്ചന്‍ കോടിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. ഡിവൈഡറില്‍ തട്ടി ബസ് മറിയുകയായിരുന്നു. 5 യാത്രക്കാര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ആകെ 37 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ബംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ബസില്‍ ഉണ്ടായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് നിഗമനം.













Click it and Unblock the Notifications