Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വിഫ്റ്റ് ചില്ലറക്കാരനല്ല; പത്ത് ദിവസത്തെ വരുമാനം 61 ലക്ഷം കടന്നു, 100 ബസുകള്‍ കൂടി നിരത്തിലേക്ക്

തിരുവനന്തപുരം: ദീര്‍ഘദൂര യാത്രകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്ര വാഗ്ദാനം ചെയ്യുന്ന കെ എസ് ആര്‍ ടി സി സ്വിഫ്റ്റിന്റെ പത്ത് ദിവസത്തെ വരുമാനം പുറത്ത്. പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപയാണ് സ്വിഫ്റ്റ് വരുമാനത്തിലൂടെ സ്വന്തമാക്കിയത്. സര്‍വീസ് ആരംഭിച്ച ഏപ്രില്‍ 11 മുതല്‍ 20 വരെ 1,26,818 കിലോ മീറ്റര്‍ സര്‍വീസ് നടത്തിയപ്പോഴാണ് ഇത്രയും തുക ടിക്കറ്റ് വരുമാനത്തിലൂടെ ലഭിച്ചതെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.

എ സി സ്ലീപ്പര്‍ ബസില്‍ നിന്ന് 28,04, 403 രൂപയാണ് സ്വന്തമാക്കിയത്. എ സി സീറ്ററില്‍ നിന്ന് 15,65,415 രൂപയും ലഭിച്ചു. നിലവില്‍ 30 ബസുകളാണ് സര്‍വീസ് നടത്തുന്നത്. എ സി സ്ലീപ്പര്‍ സര്‍വ്വീസിലെ എട്ട് ബസുകളും ബാഗ്ലൂര്‍ സര്‍വീസാണ് നടത്തുന്നത്. എ സി സീറ്റര്‍ ബസുകള്‍ പത്തനംതിട്ട-ബാഗ്ലൂര്‍, കോഴിക്കോട്-ബാഗ്ലൂര്‍ എന്നിവടങ്ങിലേക്കും, ആഴ്ചയിലെ അവധി ദിവസങ്ങളില്‍ ചെന്നൈയിലേക്കും, തിരുവനന്തപുരം-കോഴിക്കോട് റൂട്ടിലുമാണ് സര്‍വീസ് നടത്തിയത്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, കണ്ണൂര്‍, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവടങ്ങിലേക്കാണ് നോണ്‍ എ സി സര്‍വ്വീസ് നടത്തുന്നത്.

ksrtc

ബസുകളുടെ പെര്‍മിറ്റിന് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പെര്‍മിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഉടന്‍ തന്നെ 100 ബസുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി-സ്വിഫ്റ്റ് മാനേജ്മെന്റ് അറിയിച്ചു. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെ എസ്. ആര്‍ ടി സി - സ്വിഫ്റ്റിന്റെ ഏസി സീറ്റര്‍ ഗരുഡ സര്‍വ്വീസ്, 42 പേര്‍ക്ക് യാത്ര ചെയ്യുവാന്‍ സാധിക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

പുതിയ യാത്രാനുഭവം നല്‍കുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളുടെ വിവിധ ഡിപ്പോകളില്‍ നിന്നുള്ള കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ വരും ദിവസങ്ങളില്‍ ആരംഭിക്കുമെന്ന് കെ എസ് ആര്‍ ടി സി നേരത്തെ അറിയിച്ചിരുന്നു. കെ എസ് ആര്‍ ടി സിയുടെ ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് സാങ്കേതിക മികവോടെ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തിന്റെ കീഴില്‍ കൊണ്ടുവന്ന് പ്രവര്‍ത്തനക്ഷമത കൈവരിക്കുക എന്ന കമ്പനിയുടെ പ്രാഥമിക ലക്ഷ്യം വിജയത്തിലെത്തി കഴിഞ്ഞിരുന്നെന്നും

സ്വകാര്യ കോണ്‍ട്രാക്ട് ബസ് ഓപ്പറേറ്റര്‍മാര്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങളേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ സുഖമായി, കുറഞ്ഞ നിരക്കില്‍ സുരക്ഷിതമായി യാത്ര ചെയ്യാന്‍ നിങ്ങള്‍ക്ക് കെഎസ്.ആര്‍.ടി.സി -സ്വിഫ്റ്റിനെ തീര്‍ച്ചയായും ആശ്രയിക്കാന്‍ കഴിയും. ഒരു പക്ഷെ ഇത്രയും സൗകര്യങ്ങള്‍ ഈ കുറഞ്ഞ നിരക്കില്‍ എന്ന വസ്തുതയാണ് ചിലരെയെങ്കിലും ചൊടിപ്പിച്ചത്... അവകാശവാദങ്ങളൊന്നും ഞങ്ങള്‍ ഉന്നയിക്കുന്നില്ല. നല്ലതെന്തെന്ന് പൊതുസമൂഹം തിരിച്ചറിയുമെന്നും കെ എസ് ആര്‍ ടി സി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+