മുന്നറിയിപ്പുമില്ല, നോട്ടീസുമില്ല കെഎസ്ആര്‍ടിസിയില്‍ കൂട്ടപിരിച്ചുവിടല്‍; സാമ്പത്തീക പ്രതിന്ധിയോ?
210 താല്ക്കാലിക ജീവനക്കാരെയാണ് കാരണം കാണിക്കാതെ പിരിച്ച് വിട്ടത്.
തിരുവനന്തപുരം: മുന്നറിയിപ്പോ കാരണം കാണിക്കലോ ഇല്ലാതെ കെഎസ്ആര്‍ടിസി വര്‍ക്ക് ഷോപ്പിലെ താല്ക്കാലിക ജീവിനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. കോഴിക്കോട്, എടപ്പാള്‍, മാവേലിക്കര, ആലുവ ഡിപ്പോകളിലെ ജീവനക്കാരെയാണ് പിരിച്ച് വിട്ടത്. നാല് വര്‍ഷക്ക് ഷോപ്പുകളിലുമായി 210 ജീവനക്കാര്‍ക്ക്് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. കോഴിക്കോട് 35 പേര്‍ക്കും മാവേലിക്കരയില്‍ 6 പേര്‍ക്കും, എടപ്പാളിലും ആലുവയിലുമായി 55 പേര്‍ക്ക് വീതവുമാണ് ജോലി നഷ്ടമായത്.

പത്ത് വര്‍ഷമായി ജോലി ചെയ്യുന്നവരും ഭിന്ന ശേഷിക്കാരും പിരിച്ച് വിട്ടവരിലുണ്ട്. പലരും രാവിലെ ഡ്യൂട്ടില്‍ എത്തിയതിന് ശേഷം ഉച്ചയ്ക്ക് ഡ്യൂട്ടിിയില്‍ പ്രവേശിപ്പിക്കെണ്ട എന്ന് അറിയിക്കുകയായിരുന്നു. കൂട്ട പിരിച്ചുവിടലില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി റീജണല്‍ വര്‍ക്ക് ഷോപ്പ് മാനേജരെ ജീവനക്കാര്‍ തടഞ്ഞുവച്ചു. കൂട്ടപിരിച്ചുവിടലിനെ അംഗീകരിക്കാനാവില്ലെന്നാണ് കെഎസ്ആര്‍ടിഇഎ അറിയിച്ചു.
സാമ്പത്തീക പ്രതിന്ധിയാണ് പിരിച്ചിവിടലിന് കാരണമെന്നാണ് സൂചന. എന്നാല്‍ ബോഡി നിര്‍മാണം നിര്‍ത്തിയതിനാലാണ് പിരിച്ചുവിട്ടതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.












Click it and Unblock the Notifications