ഏപ്രില്‍ ഒന്ന് മുതല്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് കൂടുന്നു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിലെ ടിക്കറ്റ് നിരക്ക് ബുധനാഴ്ച (ഏപ്രില്‍ ഒന്ന്) മുതല്‍ കൂടും. ടിക്കറ്റ് സെസിന്റെ പേരിലാണ് നിരക്ക് കൂട്ടുന്നത്. 15രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകളിലാണ് വര്‍ധന ഏര്‍പ്പെടുത്തുന്നത്. ഒരു രൂപയുടെ വര്‍ധനയാണ് 15രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകളില്‍ ഏര്‍പ്പെടുത്തുന്നത്.
15 മുതല്‍ 24രൂപവരെയുള്ള ടിക്കറ്റുകള്‍ക്ക് ഒരു രൂപയാണ് സെസ് ആയി ഏര്‍പ്പെടുത്തുന്നത്. 25 മുതല്‍ 49വരെയുള്ള ടിക്കറ്റുകള്‍ക്ക് രണ്ട് രൂപയും 50 മുതല്‍ 74രൂപവരെയുള്ള ടിക്കറ്റുകള്‍ക്ക് മൂന്ന് രൂപയും 75 രൂപ മുതല്‍ 99 രൂപവരെയുള്ള ടിക്കറ്റുകള്‍ക്ക് നാല് രൂപയും 100 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് പത്ത് രൂപയും അധികമായി നല്‍കേണ്ടി വരും.

നിത്യേന കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുന്നവരെയാണ് നിരക്ക് വര്‍ധന ബാധിയ്ക്കുക . നിലവില്‍ ഏര്‍പ്പെടുത്തിയ സെസിന് അധികമായാണ് പുതിയ ഇന്‍ഷുറന്‍സ് സെസ് വരുന്നത് . പെന്‍ഷന്‍ഫണ്ട് രൂപീകരിയ്ക്കുന്നതടക്കമുള്ളവയ്ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇന്‍ഷുറന്‍സ് സെസ് ഏര്‍പ്പെടുത്തുന്നത്. ഒരു രൂപ മുതല്‍ പത്ത് രൂപ വരെയുള്ള വര്‍ധന യാത്രക്കാര്‍ക്ക് തിരിച്ചടിയാവുകയാണ് .












Click it and Unblock the Notifications