കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂണിയന്‍ സമരത്തെ പൊളിക്കാന്‍ കെഎസ്ആര്‍ടിസി; താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുന്നതിന് എതിരെ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിന് അംഗീകൃത യൂണിയനായ ടി ഡി എഫ് നോട്ടീസ് നല്‍കിയിരുന്നു. നവരാത്രി അവധികള്‍ അടക്കമുള്ള ഉത്സവ സീസണിലെ ഈ സമരം കെ എസ് ആര്‍ ടി സിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. എന്നാല്‍ ഈ സമരത്തെ നേരിടാന്‍ ഒരുങ്ങുകയാണ് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ്. സമരത്തെ തുടര്‍ന്ന് സര്‍വീസ് തടസപ്പെടാതിരിക്കാന്‍ താല്‍ക്കാലികമായി ഡ്രൈവര്‍മാരെ നിയമിക്കാന്‍ ഒരുങ്ങുകയാണ് കെ എസ് ആര്‍ ടി സി.

ഇത് ചില്ലറക്കളിയല്ല, ഈ രാശിക്കാർക്ക് മുന്നിൽ കടുത്ത ചില വെല്ലുവിളികൾ, നിങ്ങളുടെ നാൾഫലം അറിയണ്ടേ?ഇത് ചില്ലറക്കളിയല്ല, ഈ രാശിക്കാർക്ക് മുന്നിൽ കടുത്ത ചില വെല്ലുവിളികൾ, നിങ്ങളുടെ നാൾഫലം അറിയണ്ടേ?

ഇതിന് വേണ്ടി പി എസ് സിയുടെ കാലാവധി അവസാനിച്ച ഡ്രൈവര്‍ റാങ്ക് ലിസ്റ്റിലുള്ളവരില്‍ അപേക്ഷ സ്വീകരിക്കാനാണ് കെ എസ് ആര്‍ ടി സി ഒരുങ്ങുന്നത്. പ്രായോഗിക പരിശീലനം തെളിയിക്കുന്ന രേഖകള്‍ സഹിതം ഇവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള കെ എസ് ആര്‍ ടി സി യൂണിറ്റുകളില്‍ ബന്ധപ്പെടണമെന്ന് എം ഡി ബിജു പ്രഭാകര്‍ അറിയിച്ചു. 715 രൂപ ഡ്യൂട്ടിക്ക് എന്ന നിലയില്‍ ദൈനംദിന വേതന വ്യവസ്ഥയിലും മേല്‍ സമര കാലയളവില്‍ പൊതുജനങ്ങള്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തുക എന്ന താത്പര്യാര്‍ത്ഥവും ബദലി എന്ന നിലയില്‍ മാത്രമായിരിക്കും ഇത്തരത്തില്‍ നിയോഗിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കെ എസ് ആര്‍ ടി സി പുറത്തിറക്കിയ പത്രക്കുറിപ്പ് ഇങ്ങനെ

ksrtc

കെ എസ് ആർ ടി സിയിലെ അംഗീകൃത സംഘടനകളിൽ ഒന്നായ ടി ഡി എഫ് ഒക്ടോബർ 1 മുതൽ അനിശ്ചിത കാല സമരത്തിന് നോട്ടിസ് നൽകിയിരിക്കുകയാണ്. പൂജ നവരാത്രി അവധികളും ഉത്സവങ്ങളുമായി ബന്ധപ്പെട്ട് കനത്ത തിരക്ക് പ്രതീക്ഷിക്കുന്ന ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ സാധാരണ പോലെ സർവിസ് നടത്തുവാൻ കെ എസ് ആർ ടി സി എല്ലാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ യൂണിറ്റുകളിലും ജീവനക്കാരും ബസ്സും ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷക്കും സുഗമമായ നടത്തിപ്പിനും പോലീസ് / ജില്ലാ ഭരണകൂടങ്ങളുടെ സഹായവും ഉറപ്പാക്കായിട്ടുണ്ട്.

മുസ്ലിം അല്ലെങ്കിലും തട്ടമിടുന്നതിനൊരു കാരണമുണ്ട്; കോഴിക്കോട് എത്തിയത് ആത്മഹത്യക്ക്: ദീപ റാണിമുസ്ലിം അല്ലെങ്കിലും തട്ടമിടുന്നതിനൊരു കാരണമുണ്ട്; കോഴിക്കോട് എത്തിയത് ആത്മഹത്യക്ക്: ദീപ റാണി

സമരത്തിൽ പങ്കെടുക്കുന്ന ചുരുക്കം തൊഴിലാളികളുടെ അഭാവം, വർദ്ധിച്ച ട്രാഫിക് ഡിമാന്റ് എന്നിവ ഉണ്ടായാൽ താത്ക്കാലികമായി 'ബദലി' ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയോഗിക്കുന്നതിന് ലിസ്റ്റ് തയ്യാറാക്കുന്നുണ്ട്. ഇതിന് നിലവിൽ കാലാവധി കഴിഞ്ഞ പി എസ് സി ലിസ്റ്റിൽ ഉൾപ്പെട്ട ഡ്രൈവർമാർക്ക് മുൻഗണന നൽകി ലിസ്റ്റ് തയ്യാറാക്കുകയാണ്. താത്പര്യമുള്ള PSC Expired ഡ്രൈവർ റാങ്ക് ലിസ്റ്റിൽ ഉള്ളവർ പ്രായോഗിക പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം ഉള്ളവർ എത്രയും വേഗം തൊട്ടടുത്തുള്ള KSRTC യൂണിറ്റുമായി ബന്ധപ്പെടണം. 715 രൂപ ഡ്യൂട്ടിക്ക് എന്ന നിലയിൽ ദൈനംദിന വേതന വ്യവസ്ഥയിലും മേൽ സമര കാലയളവിൽ പൊതുജനങ്ങൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുക എന്ന താത്പര്യാർത്ഥവും ബദലി എന്ന നിലയിൽ മാത്രമായിരിക്കും ഇത്തരത്തിൽ നിയോഗിക്കുന്നത്.

Viral Video: രാത്രി നടുറോഡില്‍ ഒരൊന്നൊന്നര പാമ്പ്; വാലില്‍ പിടിച്ചുപൊക്കി യുവാവ്; പിന്നെ നടന്നത് ഇങ്ങനെViral Video: രാത്രി നടുറോഡില്‍ ഒരൊന്നൊന്നര പാമ്പ്; വാലില്‍ പിടിച്ചുപൊക്കി യുവാവ്; പിന്നെ നടന്നത് ഇങ്ങനെ

English summary
KSRTC to break union strike; Hiring temporary drivers From PSC Expired Rank list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X