ചില്ലറയില്ല, ബാലന്‍സ് കിട്ടിയില്ല പരാതി ഇനി വേണ്ട; കെഎസ്ആര്‍ടിസി ടിക്കറ്റിനും ഇനി ഫോണ്‍ പേ
തിരുവനന്തപുരം: ബസ് ടിക്കറ്റിന് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം നടപ്പാക്കാന്‍ കെ എസ് ആര് ടി സി. ഇനി മുതല്‍ ഫോണ്‍ പേ പോലുള്ള യു പി ഐ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് കെ എസ് ആര് ടി സിയില്‍ ടിക്കറ്റ് എടുക്കാന്‍ സാധിക്കും. കെ എസ് ആര് ടി സി ബസിന് ഉള്ളില്‍ പതിച്ചിരിക്കുന്ന ക്യൂ ആര് സ്കാന്‍ കോഡ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്താണ് ടിക്കറ്റ് എടുക്കേണ്ടത്.
ടിക്കറ്റിനായി പണം അടച്ച മെസേജ് കണ്ടക്ടറെ കാണിച്ച് യാത്രക്കാര്‍ ബോധ്യപ്പെടുത്തണം. ബുധനാഴ്ച മുതല്‍ പുതിയ സംവിധാനം കെ എസ് ആര് ടി സികളില്‍ നിലവില്‍ വരും. പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു.

പുതിയ സംവിധാനം വഴി ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനാകും എന്നാണ് കെ എസ് ആര് ടി സി കരുതുന്നത്. കെ എസ് ആര് ടി സിയില്‍ പൊതുവെ യാത്രക്കാര്‍ പരാതിപ്പെടുന്നത് ചില്ലറയുടെ ദൗര്‍ലഭ്യവും ബാലന്‍സ് തിരികെ ലഭിക്കാത്തതും ആണ്. ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം നടപ്പിലാകുന്നതോടെ ഇത്തരം പരാതികള്‍ക്ക് ശമനമാകും.

ഭാവിയില്‍ എല്ലാ ബസുകളിലും ഈ സംവിധാനം ഏര്‍പ്പാടാക്കും എന്നാണ് കെ എസ് ആര് ടി സി അറിയിക്കുന്നത്. പുതുവര്‍ഷം പ്രമാണിച്ച് ഇലക്ട്രിക് ബസുകള്‍ അടക്കം രണ്ടായിരത്തോളം ബസ്സുകളാണ് കെ എസ് ആര് ടി സിയുടേതായി നിരത്തിലിറങ്ങാന്‍ പോവുന്നത്.

ഇതിന്റെ ടെന്‍ഡര്‍ നടപടികളെല്ലാം അന്തിമ ഘട്ടത്തിലാണ്. കിഫ്ബി ഫണ്ടിലൂടെ 614 ഇലക്ട്രിക് ബസ് അടക്കം 1783 ബസുകളാണ് വരും വര്‍ഷം വാങ്ങുന്നത്. ഇതോടൊപ്പം പൊതുവെ യാത്രക്കാര്‍ ഉന്നയിക്കുന്ന വലിയ പരാതികളില്‍ ഒന്നാണ് വാഹനത്തിന്റെ വൃത്തി. ആ പരാതി പരിഹരിക്കാന്‍ ഒരുങ്ങുകയാണ് കെ എസ് ആര് ടി സി സ്വിഫ്റ്റ്.

സ്വിഫ്റ്റ് ബസിനെ കഴുകി എടുക്കാനായി സ്വകാര്യ കമ്പനിക്ക് കാരാര്‍ നല്‍കിയിട്ടുണ്ട്. ഒരു മാസത്തേക്ക് കഴുകല്‍ പൂര്‍ണമായും സൗജന്യമാണ്. അതിന് ശേഷം കെ എസ് ആര് ടി സി കമ്പനിക്ക് കരാര്‍ നല്‍കും. തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വന്നുപോകുന്ന സ്വിഫ്റ്റ് ബസുകള്‍ ആണ് ഇതുപോലെ വൃത്തിയാക്കുന്നത്. സ്വിഫ്റ്റ് ബസ് മാത്രമേ ഇങ്ങനെ വൃത്തിയാക്കാന്‍ അനുമതിയുള്ളൂ.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications