കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12000ഓളം ജീവനക്കാര്‍ക്കുള്ള ശമ്പള കുടിശിക കെഎസ്ആര്‍ടിസി വിതരണം ചെയ്യുമെന്ന് മന്ത്രി എ. കെ ശശീന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 2018 മാര്‍ച്ച് മുതല്‍ നല്‍കേണ്ട സപ്ലിമെന്ററി ശമ്പളം വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. 12000 ത്തോളം ജീവനക്കാര്‍ക്കായി 9.25 കോടി രൂപയാണ് ഈ ഇനത്തില്‍ നല്‍കാനുണ്ടായിരുന്നത്.

ksrtc

ഇതോടൊപ്പം 2018 കാലഘട്ടം മുതല്‍ നല്‍കേണ്ടിയിരുന്ന മെഡിക്കല്‍ റീ ഇന്‍മ്പേഴ്‌സ്‌മെന്റിന് വേണ്ടി അപേക്ഷിച്ചവര്‍ക്കുള്ളവര്‍ക്കായി 1.15 കോടി രൂപയും വിതരണം ചെയ്തു. ഈ ഇനത്തില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ 2.69 കോടി രൂപ നല്‍കിയിരുന്നു. ജീവനക്കാരുടെ മറ്റ് നിക്ഷേപ-ക്ഷേമ പദ്ധതികളിലേക്കായി ആകെ 123.46 കോടി രൂപയാണ് ചിലവാക്കിയത്. 2017 മുതല്‍ കുടിശ്ശിക ഉണ്ടായിരുന്ന എല്‍ഐസി, പെന്‍ഷന്‍, പിഎഫ് എന്നീ ഇനങ്ങളില്‍ കുടിശ്ശികയുണ്ടായിരുന്ന തുകയാണ് ഈ ഇനത്തില്‍ നല്‍കിയതെന്നും മന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ പ്രതിമാസം ശമ്പള ഇന്നത്തില്‍ 65 കോടി രൂപയും, പെന്‍ഷന്‍ ഇനത്തില്‍ 69 കോടി രൂപയും നല്‍കുന്നതിന് പുറമെ ആണ് കുടിശ്ശിക ഇപ്പോള്‍ തീര്‍ത്തത്. കഴിഞ്ഞ ദിവസം 4.02 കോടി ഇടക്കാല ആശ്വാസവും നല്‍കിയിരുന്നു.

English summary
KSRTC to pay salary arrears to employees Says, Minsiter A K Sasindran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X