കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ഡലകാലത്ത് പുതിയ പരിഷ്ക്കാരവുമായി കെഎസ്ആർടിസി; പമ്പയിലേക്ക് സർവ്വീസ് നടത്താൻ 40യാത്രക്കാർ നിർബന്ധം

Google Oneindia Malayalam News

മണ്ഡല കാലത്ത് പുതിയ പരിഷ്ക്കാരവുമായി കെഎസ്ആർടിസി. ഇനി പമ്പയിലേക്ക് സർവീസ് നടത്തണമെങ്കിൽ കുറഞ്ഞത് 40 യാത്രക്കാരെങ്കിലും ഉണ്ടാവണം. ത് ലംഘിക്കുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നാണ് സിഎംഡിയുടെ നിർദേശം. നടതുറക്കുന്ന 16-ാം തീയതി മുതൽ നിലയ്ക്കൽ -പമ്പ ചെയിൻ സർവീസുകൾ തുടങ്ങും. കോട്ടയം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ നിന്നുള്ള സ്‌പെഷ്യൽ സർവീസുകൾ എരുമേലി വഴിയാണ് പോവുക.

സിപിഎമ്മിൽ മാവോവാദികൾ... അഞ്ഞൂറോളം പേരുണ്ടെന്ന് പോലീസ്, കണ്ടെത്താനൊരുങ്ങി പാർട്ടി!സിപിഎമ്മിൽ മാവോവാദികൾ... അഞ്ഞൂറോളം പേരുണ്ടെന്ന് പോലീസ്, കണ്ടെത്താനൊരുങ്ങി പാർട്ടി!

40പേർ അടങ്ങുന്ന സംഘം സീറ്റ് ബുക്ക് ചെയ്താൽ 10കിലോമീറ്റർ പരിധിയിൽ നിന്ന് തീർത്ഥാടകരെ പമ്പയിൽ എത്തിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ യാത്രയ്ക്ക് സാധാരണ യാത്രാ നിരക്കിനെ അപേക്ഷിച്ച് 20 രൂപയാണ് തീർത്ഥാടകരിൽ നിന്നും അധികമായി ഈടാക്കുന്നത്. മണ്ഡലകാലത്തോടനുബന്ധിച്ച് പമ്പ ബസ്‌സ്റ്റേഷന്റെ പ്രവർത്തനം ഈമാസം14ന് ആരംഭിക്കും.

KSRTC

തൃശൂർ, കോഴിക്കോട്, തുടങ്ങി മലബാർ മേഖലകളിൽ നിന്നുള്ള ബസ് സർവീസുകൾ അങ്കമാലി, മൂവാറ്റുപുഴ, കൂത്താട്ടുകുളം, കോട്ടയം എരുമേലി വഴി പമ്പയിലെത്തും. കൊട്ടാരക്കര ഗണപതി ക്ഷേത്രം, തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രം, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, എറണാകുളം സൗത്ത് എന്നീ റെയിൽവേ സ്‌റ്റേഷനുകളിൽ നിന്ന് പമ്പ സ്‌പെഷ്യൽ സർവീസും നടത്തും.

English summary
KSRTC to reform sector to travel to Pamba bus service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X