കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തിന് ബെംഗളൂരുവിലേക്കും മൈസൂരുവിലേക്കും സ്പെഷ്യൽ സർവീസ്: ബുക്കിംഗ് തുടങ്ങി കെഎസ്ആർടിസി

Google Oneindia Malayalam News

തിരുവനന്തപുരം: ഓണക്കാലത്ത് അന്തർസംസ്ഥാന കെഎസ്ആർടിസി സർവീസുകൾ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി. കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കും മൈസൂരുവിലേക്കും തിരിച്ചുമാണ് കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് നടത്തുക. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് കോവിഡ് മാനദണ്ഡങ്ങളോട് കൂടിയായിരിക്കും റിസർവേഷൻ സൌകര്യത്തോടെയുള്ള ഈ ബസുകൾ പ്രവർത്തിക്കുകയെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. കോഴിക്കോട്, പാലക്കാട് വഴിയായിരിക്കും ബസ് സർവീസ് നടത്തുക. സാധാരണ നിരക്കിൽ നിന്ന് പത്ത് ശതമാനം അധിക നിരക്കാണ് ടിക്കറ്റിന് ഈടാക്കുക. ആഗസ്റ്റ് 15 മുതലാണ് ടിക്കറ്റ് റിസർവേഷൻ ആരംഭിക്കുന്നത്.

പൂജപ്പുര സെന്‍ട്രൽ ജയിലിൽ ആശങ്ക ഒഴിയുന്നില്ല..! ഇന്ന് 53 പേർക്ക് കൂടി കൊവിഡ്, 200 കൂടുതൽ രോഗികൾപൂജപ്പുര സെന്‍ട്രൽ ജയിലിൽ ആശങ്ക ഒഴിയുന്നില്ല..! ഇന്ന് 53 പേർക്ക് കൂടി കൊവിഡ്, 200 കൂടുതൽ രോഗികൾ

കേരളത്തിലേക്കുള്ള യാത്ര ചെയ്യുന്നതിന് കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത പാസ് യാത്രാ വേളയിൽ ഹാജരാക്കുന്ന പക്ഷം മാത്രമേ യാത്ര ചെയ്യാൻ അനുമതി നൽകുകയുള്ളൂ. യാത്രക്കാർ മാസ്ക് ഉപയോഗിക്കുന്നതിന് പുറമേ ആരോഗ്യ സേതു ആപ്പ് ഡൌൺലോഡ് ചെയ്ത് കൈവശം സൂക്ഷിക്കേണ്ടതും നിർബന്ധമാണ്.

 ksrtc-bangalore-1

എന്നാൽ കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ യാത്രക്കാരില്ലാതെയോ മറ്റ് കാരണങ്ങൾ മൂലമോ സർവീസ് റദ്ദാക്കിയാൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തോടെ മാർച്ച് 24ന് ശേഷമാണ് അന്തർസംസ്ഥാന കെഎസ്ആർസിടിസി സർവീസുകൾ നിർത്തലാക്കുന്നത്. കർണാടക, തമിഴ്നാട് സർക്കാരുകൾ അനുമതി നിഷേധിക്കുന്ന സാഹചര്യമുണ്ടാകുന്നത് കൂടി കണക്കിലെടുത്താണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

English summary
KSRTC to run Special Special onam services to Bengaluru and Mysuru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X