കെഎസ്ആര്‍ടിസി രണ്ടും കല്‍പ്പിച്ച്...വരുന്നു മിന്നല്‍!! ട്രെയിനുകള്‍ പോലും തോല്‍ക്കും!!
രാത്രിയിലായിരിക്കും ഈ ബസുകള്‍ സര്‍വീസ് നടത്തുക
തിരുവനന്തപുരം: വേഗം കൊണ്ടു ട്രെയിനുകളെപ്പോലും വെല്ലുന്ന സര്‍വീസുമായി ജനങ്ങളെ ഞെട്ടിക്കാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി. അതിവേഗം യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാനുറച്ച് പുതിയ സര്‍വീസ് തുടങ്ങാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി. മിന്നല്‍ സൂപ്പര്‍ ഡീലക്‌സെന്ന പേരിലാണ് കെഎസ്ആര്‍ടിസിയുടെ പുതിയ സര്‍വീസ്.

ആദ്യഘട്ടത്തില്‍ 10 റൂട്ടുകളിലാണ് മിന്നല്‍ സൂപ്പര്‍ ഡീലക്‌സ് സര്‍വീസ് നടത്തുക. സ്‌പെയറുള്‍പ്പെടെ 23 ബസുകള്‍ ഈ സര്‍വീസിനായി സജ്ജമാക്കിക്കഴിഞ്ഞിട്ടുണ്ട്. ട്രെയിന്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതോടൊപ്പം വരുമാനവും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിന്നല്‍ സൂപ്പര്‍ ഡീലകസ് ആരംഭിക്കുന്നത്. ഗതാഗതക്കുരുക്കില്‍ പെടാതിരിക്കാന്‍ രാത്രിയിലാവും മിന്നല്‍ സൂപ്പര്‍ ഡീലക്‌സ് സര്‍വീസ് നടത്തുക.

മിന്നല്‍ സൂപ്പര്‍ ഡീലക്‌സിന്റെ പല സര്‍വീസുകളും ട്രെയിനുകളേക്കാള്‍ വേഗത്തില്‍ ലക്ഷ്യത്തിലെത്തുമെന്നതാണ് ശ്രദ്ധേയം. തിരുവനന്തപുരത്തു നിന്ന് പാലക്കാട്ടെത്താന്‍ അമൃത എക്‌സ്പ്രസിനു 8.50 മണിക്കൂറാണ് വേണ്ടത്. എന്നാല്‍ മിന്നല്‍ സൂപ്പര്‍ ഡീലക്‌സില്‍ പോയാല്‍ 7.50 മണിക്കൂര്‍ കൊണ്ടെത്തും. രാത്രി 10 മണിക്കു മണിക്കു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന മിന്നല്‍ സൂപ്പര്‍ ഡീലക്‌സ് രാവിലെ 5.50ന് പാലക്കാട്ടെത്തും. കേവലം നാലു സ്റ്റോപ്പുകളില്‍ മാത്രമേ ബസ് നിര്‍ത്തുകയുള്ളൂ.

കൊല്ലം ഡിപ്പോയൊഴികെ ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂര്‍ ഡിപ്പോകളില്‍ മിന്നല്‍ സൂപ്പര്‍ ഡീലക്‌സ് കയറില്ല. എറണാകുളത്ത് വൈറ്റില ഹബ്ബിലും മറ്റു ജില്ലകളില്‍ ബൈപ്പാസിലുമായിരിക്കും ബസിനു സ്റ്റോപ്പുണ്ടാവുക.പരീക്ഷണമായി തുടങ്ങുന്ന ഈ സര്‍വീസ് വിജയമായാല്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുന്നത്. സൂപ്പര്‍ ഡീലക്‌സ് ബസുകളിലെ നിരക്ക് തന്നെയാണ് മിന്നല്‍ സൂപ്പര്‍ ഡീലക്‌സുകളിലും ഈടാക്കുക.












Click it and Unblock the Notifications