Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആർടിസി ഓണം സ്പെഷ്യൽ സർവീസ് ആഗസ്റ്റ് 25 മുതൽ: ചെന്നൈയിലേക്കും ബെംഗളുരുവിലേക്കും സർവീസ്

തിരുവനന്തപുരം: ഓണം സീസൺ പ്രമാണിച്ചുള്ള കെഎസ്ആർടിസി ചെന്നൈ, ബെംഗളൂരു ഓണം സ്പെഷ്യൽ സർവീസുകൾ ആഗസ്റ്റ് 25 മുതൽ സെപ്തംബർ ആറ് വരെ. എറണാകുളത്ത് നിന്ന് വൈകിട്ട് അഞ്ച് മണിക്ക് പുറപ്പെടുന്ന ബസ് പിറ്റേ ദിവസം രാവിലെ 7.5നാണ് ചെന്നൈയിലെത്തുക. വൈകിട്ട് അഞ്ചിന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 7.30ന് രാവിലെ എറണാകുളത്ത് തിരിച്ചെത്തുകയും ചെയ്യും. 1240 രൂപയാണ് കെഎസ്ആർസിടിയുടെ സൂപ്പർ ഡീലക്സ് ബസിന്റെ ടിക്കറ്റ് നിരക്ക്.

വൈകിട്ട് 4.45ന് പുറപ്പെടുന്ന ബസ് രാവിലെ 5.20ന് ബെംഗളൂരുവിലെത്തും. ( സുൽത്താൻബത്തേരി- മൈസുരു വഴിയാണ് ബസ് സർവീസ് നടത്തുന്നത്). 3.30ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ബസ് പിറ്റേ ദിവസം പുലർച്ചെ 3.40 എറണാകുളത്ത് തിരിച്ചെത്തുകയും ചെയ്യും. 894 രൂപയാണ് എറണാകുളം- ബെംഗളൂരു ബസിനുള്ള ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം- ബെംഗളൂരു സർവീസ് നടത്തുന്ന ബസ് രാത്രി 8.10നാണ് എറണാകുളത്ത് എത്തുന്നത്. പാലക്കാട്- സേലം വഴിയാണ് ഈ ബസിന്റെ റൂട്ട്. രാത്രി ഏഴ് മണിക്ക് ബെംഗളൂരുവിൽ പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 7.15ന് എറണാകുളത്ത് എത്തിച്ചേരുകയും ചെയ്യും. 1181 രൂപയാണ് ഈ ബസിന്റെ ടിക്കറ്റ് നിരക്ക്.

 ksrtc-bangalore-

കേരളത്തിൽ നിന്ന് ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും ആഗസ്റ്റ് 25ന് സർവീസ് ആരംഭിക്കുമെങ്കിലും 26 മുതൽ മാത്രമാണ് തിരിച്ചുള്ള സർവീസുകൾ ആരംഭിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളോട് കൂടിയായിരിക്കും റിസർവേഷൻ സൌകര്യത്തോടെയുള്ള ഈ ബസുകൾ പ്രവർത്തിക്കുകയെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. കോഴിക്കോട്, പാലക്കാട് വഴിയായിരിക്കും ബസ് സർവീസ് നടത്തുക. സാധാരണ നിരക്കിൽ നിന്ന് പത്ത് ശതമാനം അധിക നിരക്കാണ് ടിക്കറ്റിന് ഈടാക്കുക.

ആഗസ്റ്റ് 15 മുതലാണ് ടിക്കറ്റ് റിസർവേഷൻ ആരംഭിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളോട് കൂടിയായിരിക്കും റിസർവേഷൻ സൌകര്യത്തോടെയുള്ള ഈ ബസുകൾ പ്രവർത്തിക്കുകയെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. കോഴിക്കോട്, പാലക്കാട് വഴിയായിരിക്കും ബസ് സർവീസ് നടത്തുക. സാധാരണ നിരക്കിൽ നിന്ന് പത്ത് ശതമാനം അധിക നിരക്കാണ് ടിക്കറ്റിന് ഈടാക്കുക. ആഗസ്റ്റ് 15 മുതലാണ് ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചത്.

എന്നാൽ കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ യാത്രക്കാരില്ലാതെയോ മറ്റ് കാരണങ്ങൾ മൂലമോ സർവീസ് റദ്ദാക്കിയാൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തോടെ മാർച്ച് 24ന് ശേഷമാണ് അന്തർസംസ്ഥാന കെഎസ്ആർസിടിസി സർവീസുകൾ നിർത്തലാക്കുന്നത്. കർണാടക, തമിഴ്നാട് സർക്കാരുകൾ അനുമതി നിഷേധിക്കുന്ന സാഹചര്യമുണ്ടാകുന്നത് കൂടി കണക്കിലെടുത്താണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. യാത്രക്കിടെ മുഴുവൻ സമയവും യാത്രക്കാർ മാസ്ക് ധരിക്കണം, കുടാതെ ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതും നിർബന്ധമാണ്.

കേരള ആർടിസിയ്ക്ക് പുറമേ കർണാടക ആർടിസിയും ഓണം സീസൺ കണക്കിലെടുത്ത് സ്പെഷ്യൽ ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട്. അംബാരി ഡ്രീം ക്ലാസ് ( എസി വോൾവോ സ്ലീപ്പർ- 1306 രൂപ), ഐരാവത് ക്ലബ് ക്ലാസ്( എസി വോൾവോ 1204 രൂപ), രാജഹംസ (എക്സിക്യൂട്ടീവ്(നോൺ എസി- 1049) എന്നിങ്ങനെയാണ് ബസുകളിലെ നിരക്കുകൾ. ബസുകളിൽ യാത്ര ചെയ്യുന്നവർ തങ്ങൾക്ക് ആവശ്യമായ ഭക്ഷണം, വെള്ളം എന്നിവ കരുതണമെന്ന് കർണാടക ആർടിസി അറിയിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+