കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടായിരത്തോളം ബസുകൾ ഡിപ്പോയിൽ നിന്ന് പിൻവലിക്കാൻ കെഎസ്ആർടിസി; കാരണമിതാണ്

കോവിഡ് കാലത്ത് കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ ഗുരുതരമായിരുന്നു. ഈ ഘട്ടത്തിലാണ് ഇത്തരത്തിലൊരു തീരുമാനം

Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആർടിസി ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ നയവുമായി കോർപ്പറേഷൻ. അധികമായ കിടക്കുന്ന ബസുകൾ പിൻവലിക്കാനാണ് ആദ്യ തീരുമാനം. ഇതോടൊപ്പം നഷ്ടത്തിലോടുന്ന സർവീസുകൾ നിർത്തുകയും ചെയ്യും. ഇത്തരത്തിൽ രണ്ടായിരത്തോളം ബസുകളാണ് വിവിധ ഡിപ്പോകളിൽ നിന്ന് കോർപ്പറേഷൻ പിൻവലിക്കാനൊരുങ്ങുന്നത്. കോവിഡ് കാലത്ത് കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ ഗുരുതരമായിരുന്നു. ഈ ഘട്ടത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.

ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ തയ്യാറെടുക്കാണോ... വൈറലായി പുതിയ ചിത്രങ്ങൾ

ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം

1

കെഎസ്ആർടിസിക്ക് മൊത്തം 6185 ബസുകളാണുള്ളത്. ഇവയിൽ സർവീസിന് ആവശ്യമായുള്ളത് 3800 ബസുകൾ മാത്രമാണ്. സ്പെഷ്യൽ സർവീസിനടക്കമുള്ള സ്‌പെയർ ബസുകൾകൂടി പരിഗണിച്ചാൽ 4250 ബസുകൾ മാത്രമാകും വേണ്ടി വരിക. അധികമായുള്ള 1935 ബസുകൾ നീക്കാനുള്ള നടപടികൾ ആരംഭിച്ചു.

2

അതേസമയം ഇത്തരത്തിൽ ബസുകള്‍ പിൻവലിക്കുന്നതു വഴി ഒരു സര്‍വീസ് പോലും കുറയില്ലെന്നാണ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഭീമമായ നഷ്ടത്തിലുള്ള സര്‍വീസുകള്‍ നിര്‍ത്താൻ കോര്‍പ്പറേഷൻ നിര്‍ബന്ധിതരായിരിക്കുകയാണെന്നും എന്നാൽ ഇത് സര്‍വീസുകളെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

3

ചുരുക്കം ചില യാത്രക്കാര്‍ക്കായി വലിയ നഷ്ടം സഹിച്ച് നടത്തുന്ന സര്‍വീസുകള്‍ നിര്‍ത്തലാക്കിയാൽ തന്നെ കോര്‍പ്പറേഷൻ നേരിടുന്ന ബാധ്യത ഒരു പരിധി വരെ കുറയ്ക്കാൻ കഴിയുമെന്നാണ് ഗതാഗതവകുപ്പ് വിലയിരുത്തുന്നത്. ഇതിന്റെ ഭാഗമായി ഓരോ റൂട്ടിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന് അനുസരിച്ച് വിവിധ വിഭാഗങ്ങളിലായി തരംതിരിക്കാനും ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഏറ്റവുമധികം നഷ്ടമുണ്ടാക്കുന്നതായി കാണുന്ന സര്‍വീസുകളാണ് കോര്‍പ്പറേഷൻ നിര്‍ത്തലാക്കുന്നത്.

4

എന്നാൽ കോർപ്പറേഷന്റെ നീക്കത്തെ ആശങ്കയോടെയാണ് തൊഴിലാളി യൂണിയനുകൾ കാണുന്നത്. വലിയ രീതിയിൽ സർവീസുകൾ വെട്ടികുറയ്ക്കുന്നതിന്റെ മുന്നോടിയായാണ് ഇത്തരത്തിൽ ബസുകൾ പിൻവലിക്കുന്നത് തൊഴിലാളികൾ ആരോപിക്കുന്നു. കോവിഡ് സാഹചര്യത്തിൽ ഇപ്പോൾ തന്നെ പല ഡിപ്പോകളിലെയും പ്രവർത്തനം താളംതെറ്റിയ നിലയിലാണ്.

5

അതേസമയം സർവിസ് സമയത്ത് ബ്രേക്ക് ഡൗണായോ അപകടങ്ങൾ കാരണമോ തുടർ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ പുതിയ പദ്ധതിയും കോർപ്പറേഷൻ ഒരുക്കുന്നുണ്ട്. യാത്രക്കാർക്കുള്ള വിശ്വാസ്യത വർധിപ്പിക്കുന്നതിനു വേണ്ടി ഉടൻ തന്നെ പകരം യാത്രാ സൗകര്യം ഒരുക്കും.

6

എന്തെങ്കിലും കാരണത്താൽ സർവീസ് നിർത്തേണ്ടി വന്നാൽ യാത്രക്കാരെ പരമാവധി 30 മിനിറ്റിൽ കൂടുതൽ വഴിയിൽ നിർത്തരുതെന്നാണ് സിഎംഡിയുടെ നിർദേശം. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ പകരം സംവിധാനം ഏർപ്പെടുത്തി യാത്ര ഉറപ്പാക്കും. മുൻകൂർ റിസർവേഷൻ ഏർപ്പെടുത്തിയ സർവീസുകൾ മുന്നറിയിപ്പില്ലാതെ യാത്ര തുടങ്ങും മുൻപ് റദ്ദാക്കുന്നതായുള്ള പരാതിയും ഇനി മുതൽ ഉണ്ടാകില്ല.

Recommended Video

cmsvideo
പച്ചനിറത്തിൽ ശബ്ദമില്ലാതെ ഗ്യാസിലോടും KSRTC...പൊളി വീഡിയോ

English summary
KSRTC to withdraw almost 2000 buses from depot to reduce financial crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X