കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനവണ്ടി ട്രാവല്‍ ബ്ലോഗിനെതിരെ കെഎസ്ആര്‍ടിസി യൂണിയനുകളുടെ കരിഓയില്‍ ഭീഷണി

  • By Sanoop
Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ നമ്‌നയും തിന്മയും ജനങ്ങളുടെ മുന്നില്‍ പങ്കുവെച്ച് പ്രശസ്തമായ ആനവണ്ടി ട്രാവല്‍ ബ്ലോഗിനെതിരെ ഭീഷണി. കെഎസ്ആര്‍ടിസി യുണിയനുകള്‍ സംയുക്തമായാണ് ആനവണ്ടി ബ്ലോഗിനെതിരെ കരിഓയില്‍ ഭീഷണി പോസ്റ്റര്‍ ഇറക്കിയത്.ആനവണ്ടി പ്രേമികള്‍ എന്ന പേരില്‍ ഡിപ്പോ, ഗ്യാരേജ് പരിസരത്ത് കയറുന്നവന്റെ തലയില്‍ കരിഓയില്‍ ഒഴിക്കുന്നതായിരിക്കും എന്നാണ് പോസ്റ്റില്‍ എഴുതിരിയിരിക്കുന്നത്.

സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളുടെ പേരിലാണ് പോസ്റ്റര്‍ കാണപ്പെട്ടത്. എന്നാല്‍ ആനവണ്ടി ബ്ലോഗുകാര്‍ പോസ്റ്റ് എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കെഎസ്ആര്‍ടിസിയുടെ കള്ളക്കളികള്‍ പുറത്ത് കൊണ്ടുവരുന്നു എന്ന നിലയില്‍ ഒട്ടേറെ ദുരനുഭവങ്ങള്‍ ബ്ലോഗിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാലും വളരെയധികം സന്തോഷം തോന്നിയത് ഈ പോസ്റ്റര്‍ കണ്ടപ്പോഴാണ്. ഈ പോസ്റ്ററില്‍ എങ്കിലും ഈ യൂണിയന്‍കാരും തൊഴിലാളികളും ഒന്നിച്ചല്ലോ.

ഈ ഒത്തൊരുമ കോര്‍പ്പറേഷന്‍ നന്നാക്കുന്നതില്‍ ആയിരുന്നെങ്കില്‍ ബ്ലോഗ് ഒക്കെ പണ്ടേ പൂട്ടി പോയേനെ എന്ന തലക്കെട്ടോടുകൂടിയാണ് പോസ്റ്റ് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആര്‍ടിസി ഡ്രൈവര്‍സ് എന്ന ഫേസ്ബുക്ക് അകൗണ്ടിലും ചില ഡിപ്പോകളിലുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പേജിലൂടെ ഷെയര്‍ ചെയ്ത പോസറ്റിനു മറുപടിയുമായി ആനവണ്ടി പ്രേമികള്‍ രംഗത്തെത്തി.

anavandylovers

കരിഓയില്‍ ഒഴിക്കുന്നവരെ ഡിപ്പോ, ഗ്യാരേജ് പരിസരത്തു നിന്നും സാധാരണക്കാരനായി പുറത്ത് കിട്ടുന്നതായിരിക്കും. അപ്പോള്‍ അവന്റെ തലയില്‍ ചാണകം കലക്കി ഒഴിക്കുന്നതായിരിക്കും എന്ന മറുപടിയുമായാണ് ആനവണ്ടി പ്രേമികള്‍ രംഗത്തെത്തിയത്. എന്നാല്‍ ആനവണ്ടി പ്രേമികള്‍ പോസ്റ്റ് ചെയ്ത കമന്റ് ഇപ്പോള്‍ ഡ്രൈവര്‍മാരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും അരപ്രത്യക്ഷമായിട്ടുണ്ട്.

English summary
ksrtc union workers threat anavandy travel blog. union released poster against travel blog. if any travel blog poeple enters around ksrtc depot and garage we will pour black oil on thier head says union wokers poster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X