'ഒരു ബിഗ് സെല്യൂട്ട്, നിങ്ങളൊരു ഗംഭീര കക്ഷിയാണ്'; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് അഭിനന്ദനപ്രവാഹം
കൊച്ചി : കെ എസ് ആര്‍ ടി സി ബസില്‍ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവിനെതിരെ പ്രതികരിച്ച നന്ദിത എന്ന യുവതിയെ തേടി വലിയ അഭിനന്ദന പ്രവാഹമാണ് എത്തുന്നത്. നിരവധി പേരാണ് കൃത്യസമയത്ത് പ്രതികരിച്ച യുവതിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. യുവതി ഇതുമായി ബന്ധപ്പെട്ട് പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ യുവതിക്കൊപ്പം തന്നെ അഭിനന്ദിക്കേണ്ട വ്യക്തി കൂടിയാണ് ബസ് കണ്ടക്ടരായ പ്രദീപ് .
യുവതി പ്രതികരിച്ചതോടെ കൃത്യ സമയത്ത് ഇദ്ദേഹം കൂടി കൂടെ നിന്നതോടെയാണ് പ്രതിയെ കയ്യോടെ പിടികൂടാന്‍ സാധിച്ചത്. കുട്ടിക്ക് പരാതിയുണ്ടെങ്കില്‍ ഡോര്‍ തുറക്കേണ്ടെന്ന് ബസ് പൊലീസ് സ്റ്റേഷനിലേക്ക് പേകട്ടെ എന്നായിരുന്നു കണ്ടക്ടര്‍ പ്രതികരിച്ചത്. പൊലീസില്‍ വിവരം അറിയിച്ച് ഡോര്‍ തുറന്നതോടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഡ്രൈവറും താനും കൂടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നെന്ന് പ്രദീപ് പറഞ്ഞു.

ആ സമയത്ത് ബസില്‍ അത്യാവശ്യം തിരക്കുണ്ടായിരുന്നു. കുട്ടിയുടെ ശബ്ദം കേട്ടിട്ടാണ് എഴുന്നേറ്റ് വന്നത്. ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് പെണ്‍കുട്ടി തന്നോട് പറഞ്ഞത്. എന്നാല്‍ യുവാവിനോട് ചോദിച്ചപ്പോള്‍ താന്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്. തൊട്ടടുത്ത് പൊലീസുണ്ടെന്നും പൊലീസില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും കണ്ടക്ടര്‍ പറഞ്ഞു.
ശോഷം ഡോര്‍ തുറന്നപ്പോഴാണ് യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. കോളറില്‍ പിടിച്ചെങ്കിലും പ്രതി റോഡ് മുറിച്ച് കടന്നു ഓടി. പിന്നാലെ ഞാനും ഡ്രൈവറും ചേര്‍ന്ന് അയാളെ കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഈ സമയത്ത് യാത്രക്കാര്‍ അരും പ്രതികരിച്ചിരുന്നില്ല. ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് കണ്ടക്ടര്‍ പറഞ്ഞു.
ഇതിനിടെ കണ്ടക്ടര്‍ പ്രദീപിനെ അഭിനന്ദിച്ച് നടി സജിത മഠത്തില്‍ രംഗത്തെത്തി. ഒരു പെണ്‍കുട്ടി തനിക്കു നേരിട്ട മോശപ്പെട്ട അനുഭവത്തിനെതിരെ പ്രതികരിക്കുമ്പോള്‍ പലപ്പോഴും കൂടെ നില്‍ക്കാത്തവരാണ് കുടുബാംഗങ്ങള്‍ പോലും. അപ്പോഴാണ് ഒരു ബസ്സില്‍ വെച്ച് പരാതിയുണ്ടോ എന്നു ചോദിച്ച് പരാതിക്കാരിക്കൊപ്പം നിന്ന് ആ വഷളനെ പിടിച്ചു കെട്ടി പോലീസിലേല്‍പ്പിച്ച ഒരു കെ.എസ്.ആര്‍. ടി സി ബസ്സ് ജീവനക്കാരനെ കാണുന്നത്! ഒരു ബിഗ് സെല്യൂട്ട്! നിങ്ങളൊരു ഗംഭീര കക്ഷിയാണ്. കുറെ കുറെ സ്‌നേഹം !- സജിത മഠത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications