കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍മി റിക്രൂട്ട്മെന്റ് റാലിക്ക് വിപുലമായ യാത്രാ സൗകര്യവുമായി കെഎസ്ആര്‍ടിസി

Google Oneindia Malayalam News

തിരുവനന്തപുരം: പാങ്ങോട് മിലിട്ടറി ക്യാമ്പിലെ കുളച്ചല്‍ ഗ്രൗണ്ടില്‍ ജനുവരി 11 മുതല്‍ 21 വരെ നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കുന്നവര്‍ക്കായി വിപുലമായ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി. 10 ദിവസങ്ങളിലായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 48,000 ല്‍ അധികം ഉദ്യോഗാര്‍ഥികള്‍ റാലിക്ക് എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. എല്ലാ ദിവസവും 4000 ല്‍ അധികം ഉദ്യോഗാര്‍ഥികള്‍ക്ക് റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുത്ത് മടങ്ങേണ്ടി വരുമെന്നതിനാല്‍, വിശദമായ തയാറെടുപ്പാണ് കെഎസ്ആര്‍ടിസി നടത്തി വരുന്നത്. യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്ന ആര്‍മി റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് ക്രമീകരണങ്ങള്‍.

രാവിലെ അഞ്ചു മുതല്‍ റിക്രൂട്ട്മെന്റ് റാലി ആരംഭിക്കുന്നതിനാല്‍ പുലര്‍ച്ചെ മൂന്നു മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പാങ്ങോട് മിലിട്ടറി ക്യാമ്പിലേക്ക് എത്തിച്ചേരുന്നതിനും തിരിച്ച് പോകുന്നതിനും ആവശ്യാനുസരണം ബസുകള്‍ സര്‍വീസ് നടത്തും. ആര്‍മി റിക്രൂട്ട്മെന്റ് റാലിക്കായി ഉദ്യോഗാര്‍ഥികളുള്ള എല്ലാ ജില്ലകളില്‍ നിന്നും സാധാരണ സര്‍വീസുകള്‍ക്ക് പുറമെ ഉദ്യോഗാര്‍ഥികള്‍ക്കായി അധിക സര്‍വീസുകള്‍ ക്രമീകരിക്കും. ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി കെഎസ്ആര്‍ടിസി ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിപ്പിക്കും. കെഎസ്ആര്‍ടിസി ഡിപ്പോകളുമായും യാത്രാസൗകര്യം സംബന്ധിച്ച സംശയ നിവാരണത്തിനും അന്വേഷണത്തിനുമായി ഉദ്യോഗാര്‍ഥികള്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സഹായം തേടാമെന്ന് പത്തനംതിട്ട ഡിറ്റിഒ റോയ് ജേക്കബ് അറിയിച്ചു.

 ksrtc

കെഎസ്ആര്‍ടിസി സോഷ്യല്‍ മീഡിയ സെല്‍ ആര്‍മി റിക്രൂട്ട്മെന്റ് റാലിയുമായി ബന്ധപ്പെട്ട ഉദ്യോഗാര്‍ഥികളുടെ യാത്രാ സംബന്ധമായ സംശയ നിവാരണത്തിനായി പ്രത്യേക വാട്സാപ്പ് ഹെല്‍പ്പ് സെസ്‌കും ആരംഭിച്ചിട്ടുണ്ട്. 8129562972 എന്ന വാട്സാപ്പ് നമ്പരില്‍ യാത്രാ സംബന്ധമായ സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും മറുപടി ലഭിക്കും.
ടിക്കറ്റുകള്‍ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും 'Ente KSRTC' എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ് ചെയ്യാം.

കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7)
മൊബൈല്‍ - 9447071021
ലാന്‍ഡ്‌ലൈന്‍ - 0471-2463799
ജില്ലാതല ഹെല്‍പ്പ് ഡെസ്‌ക്
തിരുവനന്തപുരം- 9495099902, കൊല്ലം - 9495099903, പത്തനംതിട്ട - 9495099904,ആലപ്പുഴ - 9495099905,കോട്ടയം - 9495099906, ഇടുക്കി - 9495099907, എറണാകുളം - 9495099908
കെ.എസ്.ആര്‍.ടി.സി തിരുവനന്തപുരം. മൊബൈല്‍: 9495099902, ലാന്‍ഡ്‌ലൈന്‍: 0471 2323886, email - [email protected]
പത്തനംതിട്ട ജില്ല
പത്തനംതിട്ട - 0468 2222366, 9447076614, 9447589259, 9446916309.അടൂര്‍ - 04734 224764, കോന്നി - 0468 2244555, പന്തളം - 04734 255800, റാന്നി - 04735 225253, മല്ലപ്പള്ളി - 0469 2785080,തിരുവല്ല - 0469 2602945.

English summary
KSRTC with extensive travel facilities for Army Recruitment Rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X