Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് മത്രമല്ല ഇനി മൂന്നാറിലും റോയൽ വ്യൂ ഡബിൾ ഡക്കർ; കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനം

മൂന്നാർ: മൂന്നാറിലെ സഞ്ചാരികൾക്കായി കെ എസ് ആർ ടി സിയുടെ പുതുവത്സര സമ്മാനം. മൂന്നാറിൽ കെ എസ് ആർ ടി സിയുടെ റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് സർവീസ് ആരംഭിക്കുന്നു. യാത്രക്കാർക്ക് പുറംകാഴ്ചകൾ പൂർണമായും ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്.

കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിൽ ആരംഭിച്ച രണ്ട് ഓപ്പൺ ഡബിൾഡക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാറിലും ഈ സർവീസ് ആരംഭിക്കുന്നത്. ചൊവ്വാഴ്ചയാണ് ബസ്സിന്റെ ഫ്ലാ​ഗ് ഓഫ്.

ks

കെ എസ് ആർ ടി സി പേജിൽ പങ്കുവെച്ച കുറിപ്പ്:

കെ എസ് ആർ ടിസിയുടെ ഏറ്റവും ന്യൂതന സംരംഭമായ കെ എസ് ആർ ടി സി റോയൽ വ്യൂ സർവീസ് ആരംഭിക്കുകയാണ്
യാത്രക്കാർക്ക് പുറം കാഴ്ചകൾ പൂർണ്ണമായും ആസ്വദിക്കുവാൻ കഴിയുന്ന തരത്തിലാണ് [fully transparent Double Decker Bus ] കെ എസ് ആർ ടി സിയുടെ റോയൽ വ്യൂ നിർമ്മിച്ചിട്ടുള്ളത്.

കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിൽ ആരംഭിച്ച രണ്ട് ഓപ്പൺ ഡബിൾഡക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിൽ മൂന്നാറിലെ സഞ്ചാരികൾക്കായി കെ എസ് ആർ ടി സിയുടെ പുതുവത്സര സമ്മാനമായി 31-12-2024 ചൊവ്വാഴ്ച രാവിലെ 11:00 ന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് ബഹു: കഴക്കൂട്ടം എം എൽ എ ശ്രീ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ ബി ഗണേഷ് കുമാർ റോയൽ വ്യൂ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിക്കുന്നതാണ് .

തദവസരത്തിൽ കെ എസ് ആർ ടി സിയുടെ 2025 ലെ കലണ്ടർ പ്രകാശനവും ഗതാഗത വകുപ്പ് മന്ത്രി നിർവഹിക്കും.
പ്രസ്തുത ചടങ്ങിൽ ഏവരുടെയും മഹത്തായ സാന്നിധ്യവും പങ്കാളിത്തവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം,
ചെയർമാൻ &
മാനേജിംഗ് ഡയറക്ടർ
കെഎസ്ആർടിസി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+