കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രക്കാരെ ദുരിതത്തിലാക്കി കൊല്ലം കെഎസ്ആര്‍ടിസ് ജീവനക്കാരുടെ പണിമുടക്ക്

  • By അക്ഷയ്‌
Google Oneindia Malayalam News

കൊല്ലം: അപ്രതീക്ഷിതമായി കെഎസ്ആര്‍ട്‌സ് ജീവനക്കാര്‍ പണിമുടക്കിയതിനാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയിലെ ജീവനക്കാരാണ് പണിമുടക്കിയത്. വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് മുടങ്ങുകയായിരുന്നു.

മെക്കാനിക്കുകളും ഷണ്ടിംഗ് ഡ്രൈവര്‍മാരുമാണ് പണിമുടക്കില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നൂറിലധികം സര്‍വ്വീസ് മുടങ്ങിയതോടെ അനേകം യാത്രക്കാരാണ് ബുദ്ധിമുട്ടിയത്. എല്ലാ ബസുകളും ഗ്യാരേജില്‍ കയറ്റി പരിശോധിക്കണമെന്ന ഡിപ്പോ എന്‍ജിനീയറുടെ ഉത്തരവാണ് പണിമുടക്കിലേക്ക് നയിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

KSRTC

ഓണക്കാലത്ത് ലാഭമുണ്ടാക്കുന്നതിന് പകരം അപ്രായോഗിക നിലപാട് സ്വീകരിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ട്രെയിന്‍ സര്‍വ്വീസ് ഇല്ലാത്ത ഭാഗങ്ങളിലേക്ക് പോകാനായി എത്തിയവരായിരുന്നു കൂടുതലും വെട്ടിലായത്. അടിസ്ഥാന സൗകര്യമില്ലാതെ വീര്‍പ്പുമുട്ടുന്ന കൊല്ലത്തെ കെഎസ്ആര്‍ടിസ് ഗ്യാരേജില്‍ 132 ബസുകളും രാവിലെ തന്നെ സര്‍വ്വീസ് ആരംഭിക്കുന്നതിന് മുമ്പ് പരിശോധിക്കണമെന്ന ആവശ്യംഅപ്രായോഗികമാണ്. ലാഭത്തിലായ കൊല്ലം ഡിപ്പോയെ തകര്‍ക്കുകയാണ് ഡിപ്പൊ എഞ്ചിനീയറുടെ ലക്ഷ്യമെന്നും ജീവനക്കാര്‍ പറഞ്ഞു.

English summary
KSRTC Kollam dipo on strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X