കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ മലയാളികള്‍ക്ക് ആശ്വാസമായി കെഎസ്ആര്‍ടിസിയുടെ സൗജന്യ സര്‍വീസ്, 600 പേര്‍ നാട്ടിലെത്തി

Google Oneindia Malayalam News

ചെന്നൈ: ചെന്നൈയിലെ പ്രളയ ദുരിതത്തില്‍പ്പെട്ട മലയാളികള്‍ക്ക് ഏറെ ആശ്വാസമായി കെഎസ്ആര്‍ടിസിയുടെ സൗജന്യ സര്‍വീസ്. 600 ഓളം മലയാളികളാണ് സൗജന്യ സര്‍വീസില്‍ കേരളത്തില്‍ എത്തിയത്. ശനിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് കോയമ്പേട് മൊഫ്യൂസില്‍ ബസ് ടെര്‍മിനല്‍സില്‍ നിന്ന് ആദ്യ ബസ് കേരളത്തിലേയ്ക്ക് പുറപ്പെട്ടത്.

വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള വലിയൊരു സംഘത്തിനാണ് സൗജന്യ ബസ് യാത്ര ഏറെ സഹായകമായത്. 12 ബസുകളിലായി 600 ഓളം പേരാണ് ശനിയാഴ്ച നാട്ടിലേയ്ക്ക് യാത്രതിരിച്ചത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഭാഗങ്ങളിലേയ്ക്കായിരുന്നു ബസ് സര്‍വീസ്.

KSRTC

മലബാര്‍ മേഖലയിലേയ്ക്കായിരുന്നു തിരക്ക് കൂടുതല്‍. ശനിയാഴ്ച യാത്ര തിരിയ്ക്കാന്‍ സാധിയ്ക്കാത്തവര്‍ക്ക് ഞായറാഴ്ച മുന്‍ഗണന നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. കോയമ്പേട് മൊഫ്യൂസില്‍ ബസ് ടെര്‍മിനലിലെ നാല്, അഞ്ച്, ബസ് ബേകളില്‍ നിന്നാണ് ബസ് പുറപ്പെടുന്നത്. യാത്രക്കാരുടേ പേര് രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് വണ്ടികളില്‍ കയറ്റുന്നത്. കേരള ഹൗസില്‍ ഇതിനായി പ്രത്യേക കൗണ്ടര്‍ തുറന്നു.

മൊബൈല്‍ നമ്പര്‍: 94441862389444186238, ഫോണ്‍: 28293020. മറ്റുനമ്പറുകള്‍ : 94950999029495099902 (തിരുവനന്തപുരം), 94950999099495099909 (തൃശ്ശൂര്‍), 94950999109495099910 (പാലക്കാട് ), 94490203059449020305 (ജയരാജ്, കെ.എസ്.ആര്‍.ടി.സി ഇന്‍സ്‌പെക്ടര്‍, ചെന്നൈ). തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂം നമ്പര്‍ : 94470710149447071014

You'll need Skype CreditFree via Skype
English summary
KSRTC's free service from Chennai gets good response.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X