കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വകലാശാല കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണിയുമായി കെ എസ് യു പ്രവര്‍ത്തകര്‍

Google Oneindia Malayalam News

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തിലും യൂണിയന്‍ ഓഫീസില്‍ നിന്നും എസ്എഫ്ഐ നേതാവിന്‍റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെടുത്ത സംഭവത്തിലും നടപടി ആവശ്യപ്പെട്ട് കേരള സര്‍വ്വകലാശാല ഓഫീസില്‍ കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ സര്‍വ്വകലാശാല കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു.

<strong> മഹാരാഷ്ട്രയില്‍ സഖ്യചര്‍ച്ചകളുമായി കോണ്‍ഗ്രസ്; എന്‍സിപി, എംഎന്‍സ്, എസ്എസ്എസ് , ലക്ഷ്യം വിശാല സഖ്യം</strong> മഹാരാഷ്ട്രയില്‍ സഖ്യചര്‍ച്ചകളുമായി കോണ്‍ഗ്രസ്; എന്‍സിപി, എംഎന്‍സ്, എസ്എസ്എസ് , ലക്ഷ്യം വിശാല സഖ്യം

വൈസ് ചാന്‍സലറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കെ എസ് യു പ്രതിഷേധം ശക്തമാക്കിയത്. ഭരണ സ്വാധീനത്തില്‍ വൈസ് ചാന്‍സലര്‍ എസ് എഫ് ഐക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കെ എസ് യു നേതൃത്വം ആരോപിച്ചു. പ്രതിഷേധ പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് തള്ളിക്കയറി വിസിയെ ഉപരോധിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വനിതാ പ്രവര്‍ത്തക അടക്കമുള്ള ആറുപേര്‍ സര്‍വ്വ കലാശാല കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ksu

കെ എസ് യുവിന്‍റെ ആവശ്യങ്ങള്‍ വൈഎസ് ചാന്‍സലര്‍ അംഗീകരിച്ചില്ലെങ്കില്‍ കെട്ടിത്തിന്‍റെ മുകളില്‍ നിന്ന് ചാടുമെന്ന ഭീഷണി മുഴക്കിയായിരുന്നു പ്രവര്‍ത്തകര്‍ കെട്ടിടത്തിന് മുകളില്‍ നിലയുറപ്പിച്ചത്. ഇവരെ പിന്നീട് നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ അനുനയിപ്പിച്ചാണ് താഴെ ഇറക്കിയത്.

<strong>അടിമുടി പൊളിച്ചെഴുത്തോടെ പ്രിയങ്ക ഗാന്ധി പണി തുടങ്ങി!! ഒരേ ഒരു ലക്ഷ്യം, മിഷന്‍ 2022</strong>അടിമുടി പൊളിച്ചെഴുത്തോടെ പ്രിയങ്ക ഗാന്ധി പണി തുടങ്ങി!! ഒരേ ഒരു ലക്ഷ്യം, മിഷന്‍ 2022

യൂണിവേഴ്സിറ്റ് കോളേജിലെ അക്രമ സംഭവങ്ങളില്‍ ഉടന്‍ നടപടിയെടുക്കുക, പരീക്ഷ ക്രമക്കേടില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിര നടപടി സ്വീരിക്കുക, പ്രിന്‍സിപ്പലിനെ പുറത്താക്കുക, യുണിവേഴ്സിറ്റി കോളേജില്‍ മറ്റ് സംഘടനകള്‍ക്ക് കൂടി പ്രവര്‍ത്തനം സ്വാതന്ത്രം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കെ എസ് യു പ്രതിഷേധം.

<strong> രാഹുൽ ഗാന്ധിയുടെ രാജിക്ക് ശേഷം രണ്ടായി വിഭജിച്ച് കോൺഗ്രസ്; അധ്യക്ഷ പദം ഏറ്റെടുക്കാൻ ആളില്ല?</strong> രാഹുൽ ഗാന്ധിയുടെ രാജിക്ക് ശേഷം രണ്ടായി വിഭജിച്ച് കോൺഗ്രസ്; അധ്യക്ഷ പദം ഏറ്റെടുക്കാൻ ആളില്ല?

English summary
KSU activists staged protests at university headquarters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X