Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നുകിൽ എസ് എഫ് ഐ നേതൃത്വം പണ്ട് ചെയ്തതും പറഞ്ഞതുമൊക്കെ തെറ്റാണെന്ന് സമ്മതിക്കണം; കെ എസ് യു

സ്വകാര്യ വിദേശ സർവകലാശാലകൾ സംബന്ധിച്ച് ബജറ്റ് പ്രഖ്യാപനത്തിൽ എസ് എഫ് ഐ ക്കെതിരെ വിമർശനവുമായി കെ എസ് യു. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യവൽക്കരണത്തിൽ എസ് എഫ് ഐ പഴയ നിലപാട് മാറ്റിയോ എന്ന് കെ എസ് യു സംസ്ഥാന ഉപാധ്യക്ഷൻ ആൻ സെബാസ്റ്റ്യൻ ചോദിച്ചു.

ഒന്നുകിൽ എസ് എഫ് ഐ നേതൃത്വം പണ്ട് ചെയ്തതും പറഞ്ഞതുമൊക്കെ തെറ്റാണെന്ന് സമ്മതിക്കണം ... അല്ലെങ്കിൽ മാറിയ കാലത്തിനനുസരിച്ച് നിലപാട് പുതുക്കി എന്ന് തുറന്ന് സമ്മതിക്കണം ... ഇത് രണ്ടും പറ്റില്ലെങ്കിൽ പണ്ട് ടി പി ശ്രീനിവാസന് കൊടുത്തത് പോലെ ഒരെണ്ണം ബാലഗോപാൽ സഖാവിന് കൊടുത്തിട്ട് എസ് എഫ് ഐ യുടെ ചരിത്രം ഓർമിപ്പിക്കുകയെങ്കിലും വേണം ആൻ ഫേസ്ബുക്കിൽ കുറിച്ചു.

ksu sfi

പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ ....

സഖാവിനെ അറിയാമോ ... ആ രണഗാഥ അറിയാമോ ....
സ്വകാര്യ - വിദേശ സർവകലാശാലകളുടെ കാര്യത്തിൽ ഇടത് സർക്കാരിന്റെ നിലപാട് കേട്ടപ്പോൾ കെ എൻ ബാലഗോപാൽ ഉൾപ്പടെയുള്ള മൂത്തസഖാക്കളോടും ആർഷോ ഉൾപ്പടെയുള്ള കുട്ടിസഖാക്കളോടും കേരളക്കര മുഴുവൻ ചോദിക്കുന്ന ചോദ്യം ഇത് തന്നെയാണ് ...

കെ വി റോഷൻ , കെ കെ രാജീവൻ , മധു ,കെ ഷിബുലാൽ , സി ബാബു ... ഈ അഞ്ച് രക്തസാക്ഷികളെ ഓർമ്മയുണ്ടോ ???...
കൂത്തുപറമ്പ് സമരം എന്തിനായിരുന്നു എന്ന് എസ് എഫ് ഐ ,ഡി വൈ എഫ് ഐ നേതൃത്വത്തിന് അറിയാമോ ???... 2016 ജനുവരി - ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർപേഴ്സൺ ആയിരുന്ന ടി പി ശ്രീനിവാസനെ കോവളത്ത് നടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ എസ് എഫ് ഐ പ്രവർത്തകർ അടിച്ചുവീഴ്ത്തി ...

വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണത്തിനും കച്ചവടത്തിനുമെതിരെ പ്രതിഷേധിക്കുന്ന എസ് എഫ് ഐ ക്കാർക്കിടയിലേക്ക് കടന്നുചെന്ന ശ്രീനിവാസന്റെ നടപടിയാണ് പ്രശ്നം എന്ന എം സ്വരാജിന്റെ അന്നത്തെ പ്രതികരണം ഇത്തരുണത്തിൽ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട് ...

ഒന്നുകിൽ എസ് എഫ് ഐ നേതൃത്വം പണ്ട് ചെയ്തതും പറഞ്ഞതുമൊക്കെ തെറ്റാണെന്ന് സമ്മതിക്കണം ... അല്ലെങ്കിൽ മാറിയ കാലത്തിനനുസരിച്ച് നിലപാട് പുതുക്കി എന്ന് തുറന്ന് സമ്മതിക്കണം ... ഇത് രണ്ടും പറ്റില്ലെങ്കിൽ പണ്ട് ടി പി ശ്രീനിവാസന് കൊടുത്തത് പോലെ ഒരെണ്ണം ബാലഗോപാൽ സഖാവിന് കൊടുത്തിട്ട് എസ് എഫ് ഐ യുടെ ചരിത്രം ഓർമിപ്പിക്കുകയെങ്കിലും വേണം ...

ആൻ സെബാസ്റ്റ്യൻ
കെ എസ് യു സ്റ്റേറ്റ് വൈസ് പ്രസിഡന്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+