Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്ങനെ കോണ്‍ഗ്രസിന്റെ കാലത്ത് കെഎസ് യുവിന്റെ പഠിപ്പ് മുടക്ക്

തൃശൂര്‍: കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിയ്ക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സമരം. സത്യം പറഞ്ഞാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയല്ല സമരം കെട്ടോ... വിദ്യാഭ്യാസ വകുപ്പിനെതിരെയാണ്.

പാഠപുസ്തക വിതരണം ആണ് പ്രശ്‌നം. ഓണപ്പരീക്ഷ അടുത്തെത്തിയിട്ടും സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠപുസ്തകം എത്തിയിട്ടില്ല. ഈ പ്രശ്‌നത്തില്‍ ജൂലായ് 6 ന് കെഎസ് യു സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

KSU

വിദ്യാഭ്യാസ വകുപ്പിനെതിരെ കെഎസ് യു ഇതിന് മുമ്പും ഇത്തരത്തില്‍ രംഗത്തെത്തിയിട്ടുണ്ട്. പലപ്പോഴും വിദ്യാഭ്യാസമന്ത്രിയുടേയും വകുപ്പിന്റേയും നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായെ ബാധിച്ചിട്ടുണ്ടെന്നാണ് കെഎസ് യുവിന്റെ പക്ഷം.

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജി കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോഴും എതിര്‍പ്പുമായി കെഎസ് യു രംഗത്ത് വന്നിരുന്നു. എന്നാല്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടാല്‍ മതി എന്നായിരുന്നു കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അത് മറുപടി നല്‍കിയത്.

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് മാത്രമല്ല, സ്വന്തം സര്‍ക്കാരിന്റെ കാലത്ത് പഠിപ്പ് മുടക്കാനും അറിയാമെന്ന മറുപടിയാണോ ഈ സമരം എന്ന് ചോദിച്ചാല്‍ കെഎസ് യു നേതാക്കള്‍ക്ക് തന്നെ മറുപടി കാണില്ല. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണം എന്നത് കെഎസ് യു ഏറെ നാളായി ഉയര്‍ത്തുന്ന ആവശ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+