കെഎസ്‌യുവില്‍ എ ഗ്രൂപ്പിനു മേല്‍ക്കൈ....13ല്‍ 11ഉം എ ഗ്രൂപ്പ്, അഭിജിത്ത് പ്രസിഡന്റ്
13 ജില്ലാ പ്രസിഡന്റുമാരില്‍ 11 പേരും എ ഗ്രൂപ്പില്‍ നിന്നുള്ളവരാണ്
തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന തല തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിന് സമഗ്രാധിപത്യം. എ ഗ്രൂപ്പിലെ കെ എം അഭിജിത്തിനെ പുതിയ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. 13 ജില്ലാ പ്രസിഡന്റുമാരില്‍ 11 പേരും എ ഗ്രൂപ്പില്‍ നിന്നുള്ളവരാണ്. കണ്ണൂരിലെ ഫലം പ്രഖ്യാപിച്ചിട്ടില്ല. ഐ ഗ്രൂപ്പിലെ വി പി റഷീദാണ് പുതിയ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ്.

റഷീദിനെ 1976 വോട്ടുകള്‍ക്കാണ് അഭിജിത്ത് പരാജയപ്പെടുത്തിയത്. അഭിജിത്തിന് 2774 വോട്ടും റഷീദിന് 798 വോട്ടും ലഭിച്ചു. കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനും കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു അഭിജിത്ത്.
കോഴിക്കോട്, കാസര്‍കോഡ്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് എ ഗ്രൂപ്പ് ജയം പിടിച്ചെടുത്തത്. തിരുവനന്തപുരവും കൊല്ലവും മാത്രമേ ഐ ഗ്രൂപ്പിനു ലഭിച്ചുള്ളൂ.












Click it and Unblock the Notifications