സ്ത്രീകളുടെ മാനത്തിന് വില പറയുന്നവർ പാർട്ടിക്ക് പുറത്ത്: രാഹുലിനെതിരെ കടുപ്പിച്ച് കെ എസ് യു ജില്ലാ അധ്യക്ഷന്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി നടപടിയെടുത്ത കോണ്‍ഗ്രസ് പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ ശക്തമായ സൈബർ ആക്രമണമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും രൂക്ഷമായ ആക്രമണവും അധിക്ഷേപവും നേരിടേണ്ടി വരുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തന്നെയാണ്. ഇതോടെ വിഡി സതീശനെ പിന്തുണച്ചും നിരവധി ആളുകളും മുന്നോട്ട് വരുന്നുണ്ട്.
ഇപ്പോഴിതാ രാഹുല്‍ മാങ്കൂട്ടത്തിലെ പിന്തുണയ്ക്കുന്നവരെ നിലയ്ക്ക് നിർത്തുമെന്ന് വ്യക്തമാക്കിക്കൊണ്ട് കെ എസ് യു എറണാകുളം ജില്ലാ പ്രസിഡന്റ് കെഎം കൃഷ്ണലാല്‍ ഫേസ്ബുക്ക് കുറിപ്പുമായി എത്തിയിരിക്കുകയാണ്. ഏതെങ്കിലും നേതാവിന്റെ അജണ്ട നടപ്പാക്കാനും, പാർട്ടി ലേബൽ ഉപയോഗിച്ച് പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്ന, പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന ഇത്തരത്തിലുള്ള വെട്ടുകിളി കൂട്ടങ്ങൾക്ക് പൂട്ടിടാൻ കെപിസിസി തയ്യാറാവണം അല്ലാത്തപക്ഷം ഇത്തരക്കാരെ പാർട്ടിയെ സ്നേഹിക്കുന്ന പ്രവർത്തകർ ഒന്നടങ്കം നേരിടേണ്ട സ്ഥിതി വരുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു

കൃഷ്ണലാലിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
പാർട്ടി പ്രവർത്തകരായ അമ്മ പെങ്ങന്മാരുടെയും ഈ നാട്ടിലെ സ്ത്രീകളുടെയും മാനത്തിന് വില പറയുന്നവൻ ആരായാലും ശരി അവൻ പാർട്ടിക്ക് പുറത്ത്, അതാണ് പാർട്ടി നിലപാട്.
പാർട്ടി ഒറ്റക്കെട്ടായി കൂടിയാലോചന നടത്തി നടപടിയെടുത്ത ഒരു വിഷയത്തിനുമേൽ കെപിസിസി നേതൃത്വത്തെയും വി.ഡി സതീശനെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്ന സോഷ്യൽ മീഡിയയിലെ ഫെയ്സ്ബുക്ക് താളികളിൽ മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കുലം മുടിക്കാനായി മാത്രമായി ഇറങ്ങിത്തിരിച്ച വെട്ടുകിളികൂട്ടങ്ങളോട് പറയാനുള്ളത് നിന്റെയൊക്കെ വീട്ടിലെ ഭാര്യമാരുടെയും മക്കളുടെയും പെങ്ങന്മാരുടെയും മാനത്തിന് പാർട്ടി ലേബൽ ഉപയോഗിച്ച് വിലപറയാൻ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവർക്ക് കൂടിയുള്ള താക്കീതാണ് പാർട്ടി നൽകിയതെന്ന് മനസ്സിലാക്കാനുള്ള വിവേകം എങ്കിലും ഈ സ്വയം പ്രഖ്യാപിത സോഷ്യൽ മീഡിയ നേതാക്കന്മാർക്ക് ഉണ്ടാകണം.
സോഷ്യൽ മീഡിയയിലെ റീൽസിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും രാഷ്ട്രീയ പ്രവർത്തനം നടത്തി വന്നവനല്ല വി ഡി സതീശൻ എന്ന് നിങ്ങൾ ഓർത്തോളണം.
ഏതെങ്കിലും നേതാവിന്റെ അജണ്ട നടപ്പാക്കാനും, പാർട്ടി ലേബൽ ഉപയോഗിച്ച് പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്ന, പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന ഇത്തരത്തിലുള്ള വെട്ടുകിളി കൂട്ടങ്ങൾക്ക് പൂട്ടിടാൻ കെപിസിസി തയ്യാറാവണം അല്ലാത്തപക്ഷം ഇത്തരക്കാരെ പാർട്ടിയെ സ്നേഹിക്കുന്ന പ്രവർത്തകർ ഒന്നടങ്കം നേരിടേണ്ട സ്ഥിതി വരും.
ശരിയാണ് വി ഡി സതീശൻ, ശരിയാണ് കെപിസിസി, അഭിമാനമാണ് പാർട്ടി
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications